Markets

പ്രവചനങ്ങള്‍ തെറ്റിയില്ല; ഓഹരിവില ഉയര്‍ന്നതോടെ 5 ട്രില്യണ്‍ ക്ലബില്‍ ഇടംനേടി പൊതുമേഖല ബാങ്ക്

വിപണി മൂലധനത്തില്‍ 5 ട്രില്യണ്‍ കടക്കുന്ന രാജ്യത്തെ മൂന്നാമത്തെ വായ്പാ ദാതാവാണിത്

Dhanam News Desk

എക്കാലത്തെയും ഉയര്‍ന്നനിലയില്‍ ഓഹരി വില ഉയര്‍ന്നതോടെ വിപണി മൂല്യത്തില്‍ ആദ്യമായി അഞ്ച് ട്രില്യണ്‍ ക്ലബില്‍ ഇടംനേടി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ (SBI). ഇന്ന് രാവിലെ ഓഹരിവില 1.1 ശതമാനം ഉയര്‍ന്നതോടെ 564.10 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. അഞ്ച് ദിവസത്തിനിടെ 5.14 ശതമാനം നേട്ടം സമ്മാനിച്ച ഈ ഓഹരി ഒരു മാസത്തിനിടെ 7.2 ശതമാനവും ആറ് മാസത്തിനിടെ 16 ശതമാനം നേട്ടവുമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തിന്റെ ഉയര്‍ച്ചയും ഈ ഓഹരിയിലുണ്ടായി.

വിപണി മൂലധനത്തില്‍ 5 ട്രില്യണ്‍ കടക്കുന്ന രാജ്യത്തെ മൂന്നാമത്തെ വായ്പാ ദാതാവാണ് എസ്ബിഐ. 8.38 ട്രില്യണ്‍ വിപണി മൂലധനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പദാതാവായ എച്ച്ഡിഎഫ്സി ബാങ്കാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 6.33 ട്രില്യണ്‍ വിപണി മൂലധനമുള്ള ഐസിഐസിഐ ബാങ്കാണ് രണ്ടാമത്.

ഏകദേശം 54 ട്രില്യണ്‍ കോടി രൂപ (മാര്‍ച്ച് 2022 വരെ) ബാലന്‍സ് ഷീറ്റ് വലുപ്പമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT