Markets

സര്‍വകാല ഉയരത്തില്‍ സെന്‍സെക്സ്, നിഫ്റ്റി

Dhanam News Desk

ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത് എക്കാലത്തെയും മികച്ച ഉയരത്തില്‍. സെന്‍സെക്സ് 413.45 പോയിന്റ് നേട്ടത്തില്‍ 41,352.17ലും നിഫ്റ്റി 111 പോയിന്റ് ഉയര്‍ന്ന് 12165 ലുമെത്തി.

ചൈന-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതും ബ്രിട്ടനിലെ തിരഞ്ഞെടുപ്പുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. യു.എസ്-ചൈന വ്യാപാരക്കരാറിന് അംഗീകാരമായതോടെ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ലോക ഓഹരി വിപണി നേട്ടമുണ്ടാക്കി. യുഎസ് വിപണികളിലെ നേട്ടം ഏഷ്യന്‍ സൂചികകളിലും പ്രതിഫലിക്കുകയായിരുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു.

ലോഹം, ഐടി, വാഹനം, അടിസ്ഥാന സൗകര്യ വികസനം, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ വാങ്ങാനുള്ള  താല്‍പര്യമാണ് ഇന്ത്യയിലെ വിപണിക്ക് ഊര്‍ജം പകര്‍ന്നത്. ബിഎസ്ഇയിലെ 1427 കമ്പനി ഓഹരികള്‍ നേട്ടത്തിലും 1052 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 194 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, ഗെയില്‍, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT