Markets

സെന്‍സെക്‌സ് 470 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 136 ഉം

Dhanam News Desk

ആഗോള സാഹചര്യങ്ങളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ ഓഹരി വിപണികളിലും ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. ബി എസ് ഇ സെന്‍സെക്‌സ്് 470 പോയിന്റ് അഥവാ 1.29 ശതമാനം താഴ്ന്ന് 36,093.47 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 136 പോയിന്റ് അഥവാ 1.25 ശതമാനം കുറവോടെ 10,705 ലുമെത്തി.

യെസ് ബാങ്ക് ആണ് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത്. 16 ശതമാനമാണ് ഇടിവ്.രണ്ട് ശതമാനം ഉയര്‍ന്ന ടാറ്റ മോട്ടോഴ്‌സ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് , ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് എന്നിവയാണ് സെന്‍സെക്‌സിന്റെ പതനത്തിന് ആക്കം കൂട്ടിയത്.

ഏഷ്യന്‍ വിപണികളെല്ലാം ഇടിവ് പ്രവണതയിലാണ്.എങ്കിലും ആഗോള വിപണികളിലേതിനേക്കാള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇടിവാണ് ഇന്ത്യന്‍ വിപണികളെ കൂടുതല്‍ ബാധിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തെ വിപണി ഉറ്റു നോക്കുന്നുണ്ട്. പല സെക്ടറുകള്‍ക്കും അനുകൂലമായി ജിഎസ്ടി നിരക്ക് കുറച്ചേക്കും എന്ന പ്രതീക്ഷയുണ്ട്. അതേസമയം, കാര്യമായ കുറവ് വരില്ലെന്ന പ്രാചരണവും വിപണിയില്‍ വ്യാപകമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT