Markets

ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം സെന്‍സെക്‌സ് 731 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 11300 നു താഴെ

Dhanam News Desk

ആഗോള വിപണികളിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം മൂലം ഇന്ത്യന്‍ ഓഹരി വിപണയും നഷ്ടത്തില്‍.  സെന്‍സെക്‌സിലും നിഫ്റ്റിയിലും രണ്ടു ശതമാനത്തിലധികം ഇടിവാണ് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഉണ്ടായിരിക്കുന്നത്.

സെന്‍സെക്‌സ് 731 ഇടിഞ്ഞ് 38107.22 ലും  നിഫ്റ്റി 240.65 പോയ്ന്റ് ഇടിഞ്ഞ് 11269.50 ലുമാണ് വ്യാപാരം നടക്കുന്നത്.

എല്ലാ സെക്ടറല്‍ ഓഹരികളും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍സ്, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ നാലു ശതമാനത്തിനുമേല്‍ ഇടിഞ്ഞു.

നിഫ്റ്റി സ്‌മോള്‍ ക്യാപ് 100, നിഫ്റ്റി മിഡ് ക്യാപ് 100 സൂചികകളും കനത്ത നഷ്ടത്തിലാണ്.  

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ  ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT