Markets

അതിരപ്പിള്ളിയില്‍ നിന്ന് ഓഹരി വിപണിയിലേക്ക്! സില്‍വര്‍‌സ്റ്റോം ഐപിഒ ഈയാഴ്ച്ച; വിശദാംശങ്ങള്‍ അറിയാം

ഒരു ഓഹരിക്ക് 123 രൂപ മുതല്‍ 133 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 61.98 ലക്ഷം ഇക്വിറ്റി ഓഹരികളാണ് വിപണിയില്‍ വിറ്റഴിക്കുന്നത്.

Dhanam News Desk

കേരളത്തില്‍ നിന്നുള്ള പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ സില്‍വര്‍‌സ്റ്റോം പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ലിമിറ്റഡ് (Silverstorm Parks and Resorts Ltd) ഓഹരി വിപണിയിലേക്ക്. ഓഹരി വിപണിയില്‍ നിന്ന് 82 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ നടപടികള്‍ ജൂലൈ 24 മുതല്‍ ആരംഭിക്കും. ബിഎസ്ഇയില്‍ എസ്എംഇ വിഭാഗത്തിലാകും സില്‍വര്‍‌സ്റ്റോം ലിസ്റ്റ് ചെയ്യുക.

ഒരു ഓഹരിക്ക് 123 രൂപ മുതല്‍ 133 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 61.98 ലക്ഷം ഇക്വിറ്റി ഓഹരികളാണ് വിപണിയില്‍ വിറ്റഴിക്കുന്നത്. ആങ്കര്‍ ബിഡ്ഡിംഗ് വ്യാഴാഴ്ച നടക്കും. ജൂലൈ 31 വെള്ളിയാഴ്ച ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യും. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 2,000 ഓഹരികള്‍ക്കും, തുടര്‍ന്ന് 1,000ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാവുന്നതാണ്.

വരുന്നു, പുതിയ പാര്‍ക്കുകള്‍

ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പുതിയ 'സ്‌നോ പാര്‍ക്കും' ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററും സ്ഥാപിക്കും. കൂടാതെ, തൃശൂര്‍ അതിരപ്പിള്ളിയിലെ നിലവിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കിന്റെ വികസനത്തിനും നവീകരണത്തിനുമായി തുക വിനിയോഗിക്കും.

കമ്പനിയുടെ കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനും കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ബാക്കി തുക ഉപയോഗിക്കുക. സില്‍വര്‍‌സ്റ്റോം അടുത്തിടെ ജംഷദ്പൂരില്‍ പുതിയ സ്‌നോ പാര്‍ക്ക് ആരംഭിച്ചിരുന്നു.

25 വര്‍ഷം മുമ്പ് ഒരുകൂട്ടം സംരംഭകര്‍ ചേര്‍ന്നാണ് തൃശൂരിലെ അതിരപ്പിള്ളിയില്‍ സില്‍വര്‍സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് ആരംഭിച്ചത്. എ.ഐ ഷാലിമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സംരംഭം കേരളത്തിലെ മുന്‍നിര പാര്‍ക്കുകളിലൊന്നാണ്.

അബ്ദുള്‍ ജലീലാണ് ചെയര്‍മാന്‍. എ.ഐ ഷാലിമാര്‍ മാനേജിംഗ് ഡയറക്ടറും. അടുത്തിടെ കമ്പനി പ്രീ ഐപിഒ മൂലധന സമാഹരണം നടത്തിയിരുന്നു.

Silverstorm Parks and Resorts Ltd, a Kerala-based amusement park operator, will launch its ₹82 crore SME IPO on July 24 to fund expansion and debt repayment

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT