Image : Canva 
Markets

വിപണി അനിശ്ചിതത്വത്തിനിടെ ഐ.പി.ഒകളുടെ കുത്തൊഴുക്ക്; സമാഹരിക്കുക ₹1,938 കോടി, ആകാംക്ഷയില്‍ നിക്ഷേപകര്‍

തീരുവ യുദ്ധത്തില്‍ സംഘര്‍ഷഭരിതമായ വിപണിയിലേക്ക് ഈയാഴ്ച്ച എത്തുക ആറ് പുതിയ ഐ.പി.ഒകള്‍. ആറ് കമ്പനികള്‍ കൂടി 1,938 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ സംഘര്‍ഷഭരിതമായ വിപണിയിലേക്ക് ഈയാഴ്ച്ച എത്തുക ആറ് പുതിയ ഐ.പി.ഒകള്‍ (പ്രാഥമിക ഓഹരി വില്പന). ആറ് കമ്പനികള്‍ കൂടി 1,938 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്ലൂസ്റ്റോണ്‍

ഈയാഴ്ച്ചയിലെ ഏറ്റവും വലിയ ഐ.പി.ഒ ബ്ലൂസ്റ്റോണ്‍ ജുവലറി ആന്‍ഡ് ലൈഫ്‌സ്റ്റൈലിന്റേതാണ്. ഈ കമ്പനിയുടെ ഇന്ന് തുടങ്ങുന്ന പ്രാഥമിക ഓഹരി വില്പന 13 വരെ തുടരും. പ്രാഥമിക ഓഹരി വില്പനയിലൂടെ 1,540.65 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 492-519 പ്രൈസ് ബാന്‍ഡിലാണ് വില്പന. നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും റീട്ടെയ്ല്‍ നിക്ഷേപകരില്‍ നിന്നും വലിയ സ്വീകാര്യത പ്രതീക്ഷിക്കുന്ന ഐ.പി.ഒയാണിത്.

ഐകോഡെക്‌സ് പബ്ലിഷിംഗ് സൊല്യൂഷന്‍സ്

42.03 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐകോഡെക്‌സ് പബ്ലിഷിംഗ് സൊല്യൂഷന്‍സ് (Icodex Publishing Solutions) എത്തുന്നത്. ഇന്ന് ആരംഭിച്ച ഓഹരിവില്പന മൂന്നുദിവസം തുടരും. ഓഗസ്റ്റ് 19ന് ബിഎസ്ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 34.64 കോടി രൂപയുടെ 33.96 പുതിയ ഓഹരികളും 7.25 ലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെയുമാണ് വിപണിയിലെത്തിക്കുക. നിലവിലെ ഓഹരിയുടമകളുടെ 7.39 കോടി രൂപയുടെ ഓഹരികളാണ് ഇത്തരത്തില്‍ വിറ്റഴിക്കുക.

റീഗാല്‍ റിസോഴ്‌സസ്

നാളെ (ഓഗസ്റ്റ് 12) മുതലാണ് റീഗാല്‍ റിസോഴ്‌സസ് (Regaal Resourcse) ഐ.പി.ഒ. 306 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. 96-102 ആണ് പ്രൈസ്ബാന്‍ഡ്. ഓഗസ്റ്റ് 14നാണ് ഐ.പി.ഒ അവസാനിക്കുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലാഭം രേഖപ്പെടുത്തുന്ന കമ്പനിയാണിത്. 2025 സാമ്പത്തികവര്‍ഷം 915 കോടി രൂപ വിറ്റുവരവും 48 കോടി രൂപ ലാഭവും നേടിയിരുന്നു. 2016ല്‍ സ്ഥാപിതമായ അഗ്രോ പ്രോസസിംഗ് കമ്പനിയാണിത്. കൊല്‍ക്കത്തയാണ് ആസ്ഥാനം.

മഹേന്ദ്ര റിയല്‍റ്റേഴ്‌സ്

എസ്.എം.ഇ സെക്ടറില്‍ വരുന്നൊരു ഐ.പി.ഒയാണ് മഹേന്ദ്ര റിയല്‍റ്റേഴ്‌സ് (Mahendra Realtors). 49.45 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. പ്രൈസ് ബാന്‍ഡ് 75-85 രൂപ.

ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍

410.7 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷീര്‍ജി ഷിപ്പിംഗ് ഗ്ലോബല്‍ (Shreeji Shipping Global) എത്തുന്നത്. ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. പ്രൈസ് ബാന്‍ഡ് 240-252.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT