Markets

ട്രംപിന്റെ ഇരട്ട താരിഫില്‍ പകച്ച് വിപണി, സെന്‍‌സെക്സ് ഇടിഞ്ഞത് 850 പോയിന്റോളം; ഫാക്ട്, കിറ്റെക്സ്, സ്കൂബി ഡേ നഷ്ടത്തില്‍

ഗണേശ ചതുർത്ഥി പ്രമാണിച്ച് നാളെ, ഓഗസ്റ്റ് 27 ന് ഓഹരി വിപണി അവധിയായിരിക്കും

Sutheesh Hariharan

ഇന്നലെ നേട്ടത്തിലായിരുന്ന വിപണി ചൊവ്വാഴ്ച നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നാളെ മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഡൊണള്‍ഡ് ട്രംപ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ആശങ്കയിലായതാണ് വിപണി നഷ്ടത്തിലാകാനുളള കാരണം. ഇതേതുടര്‍ന്ന് നിക്ഷേപകര്‍ വലിയ തോതില്‍ ഓഹരികള്‍ വിറ്റൊഴിയുകയായിരുന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 455 ലക്ഷം കോടി രൂപയിൽ നിന്ന് 449.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിക്ഷേപകരുടെ പോക്കറ്റില്‍ നിന്ന് ഏകദേശം 6 ലക്ഷം കോടി രൂപയാണ് ചോര്‍ന്നത്.

സെൻസെക്സ് 1.04 ശതമാനം (849.37 പോയിന്റ്) ഇടിഞ്ഞ് 80,786.54 ലും നിഫ്റ്റി 1.02 ശതമാനം (നിഫ്റ്റി 255.70 പോയിന്റ്) ഇടിഞ്ഞ് 24,712.05 ലും വ്യാപാരം അവസാനിപ്പിച്ചു.

മിഡ്ക്യാപ് സൂചിക 1.62 ശതമാനവും സ്മോൾക്യാപ് സൂചിക 2.03 ശതമാനവും ഇടിഞ്ഞു.

എഫ്.എം.സി.ജി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

മാരുതി സുസുക്കി ഓഹരികൾ ഏകദേശം 2 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. മാരുതി സുസുക്കി ഇന്ത്യയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമായ (BEV) ഇ വിറ്റാര ഗുജറാത്തിലെ ഹൻസൽപൂർ പ്ലാന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 7,50,000 യൂണിറ്റുകളുടെ വാർഷിക ഉൽപാദന ശേഷിയുള്ള ഹൻസൽപൂർ പ്ലാന്റിൽ മാരുതി 21,000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഓഹരി 14,720 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഐഷർ മോട്ടോഴ്‌സ്, എച്ച്‌യുഎൽ, നെസ്‌ലെ ഇന്ത്യ, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍

ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്താനുള്ള കരട് ഉത്തരവ് അമേരിക്ക പുറപ്പെടുവിച്ചതിനെത്തുടർന്ന് കെപിആർ മിൽ ഓഹരികൾ ഏകദേശം 4 ശതമാനം ഇടിഞ്ഞു. ഓഹരി 979 രൂപയില്‍ ക്ലോസ് ചെയ്തു.

ശ്രീറാം ഫിനാൻസ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ട്രെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

വണ്ടര്‍ലാ ഇടിവില്‍

കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 2.14 ശതമാനം നേട്ടത്തില്‍ 449 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (1.31%), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (1.13%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

സ്കൂബി ഡേ ഗാര്‍മെന്റ്സ് 9.18 ശതമാനം നഷ്ടത്തില്‍ 90 രൂപയിലെത്തി. ഫാക്ട് (-5%), കിറ്റെക്സ് ഗാര്‍മെന്റ്സ് (-5%), വണ്ടര്‍ലാ ഹോളിഡേയ്സ് (-4.12%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

Sock market closing analysis August 26, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT