തുടര്‍ച്ചയായ നാല് ദിവസത്തെ വീഴ്ചയ്ക്ക് കണക്കുതീര്‍ത്ത് ഇന്ത്യന്‍ ഓഹരിവിപണി. സെന്‍സെക്‌സ് 447.55 പോയിന്റ് ഉയര്‍ന്ന് 84,929.36ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ നേട്ടം 150.85 കയറി 25,966.40 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്നത്തെ വര്‍ധന 5 ലക്ഷം കോടി രൂപയുടേതാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 465.8 ലക്ഷം കോടി രൂപയില്‍ നിന്ന് 471 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ആഗോളതലത്തിലെ അനുകൂലാവസ്ഥയും രൂപയുടെ സ്ഥിരതയും ഒപ്പം ജപ്പാനിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും വിപണിക്ക് നേട്ടമായി. ക്രൂഡ് ഓയില്‍ വില 60 ഡോളറില്‍ താഴേക്ക് പോയതും ഓഹരികളുടെ നേട്ടത്തില്‍ പ്രതിഫലിച്ചു.
ബിഎസ്ഇ മിഡ്ക്യാപ് ഓഹരികള്‍ 1.26 ശതമാനവും സ്‌മോള്‍ക്യാപ് 1.25 ശതമാനവും ഉയര്‍ന്നു. ഇന്നേറ്റവും നേട്ടം കൊയ്ത സൂചികകളിലൊന്ന് റിയാലിറ്റിയാണ്. 1.67 ശതമാനം നേട്ടം. ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് (1.09), ഓട്ടോ (1.23) സെക്ടറുകളും ഇന്ന് ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി.
എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് (0.27), എഫ്എംസിജി (0.43), ഐടി (0.15), മീഡിയ (0.09) എന്നിവയും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്നേറ്റവും നേട്ടം കൊയ്ത ഓഹരികളിലൊന്ന് ടാറ്റ എല്‍ക്സി ലിമിറ്റഡാണ്. 7.91 ശതമാനം ഉയരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. യുഎസില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന വാര്‍ത്തകളാണ് ഓഹരിക്ക് തുണയായത്.
കോറമാണ്ഡല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (7.88), വാരീ എന്‍ജിനിയേഴ്‌സ് ലിമിറ്റഡ് (6.20), വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (5.75) ഓഹരികളും ഇന്ന് നേട്ടത്തില്‍ അവസാനിപ്പിച്ചു.
ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 3.86 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിന്‍ കോ ലിമിറ്റഡ് (2.39), വോള്‍ട്ടാസ് (2.08), അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (2.07) ഓഹരികളും ഇന്ന് തകര്‍ച്ച നേരിട്ടു.
ചുരുക്കം ചിലത് ഒഴികെ ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് മുന്നേറ്റമുണ്ടാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് വലിയ നേട്ടമുണ്ടാക്കിയ കേരള ഓഹരികളിലൊന്ന്. 3.09 ശതമാനം ഉയരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ട ശേഷമാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഉയര്‍ന്നത്.
കേരള ആയുര്‍വേദ 3.19 ശതമാനം ഉയര്‍ന്നപ്പോള്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ നേട്ടം 2.56 ശതമാനമാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇന്ന് നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ് 0.47 ശതമാനം ഉയര്‍ന്നപ്പോള്‍ മണപ്പുറം ഫിനാന്‍സ് 2.07 ശതമാനം കുതിച്ചു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മുന്നേറ്റം 1.11 ശതമാനത്തിലൊതുങ്ങി.
നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികളിലൊന്ന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍ ആണ്. 0.35 ശതമാനത്തിന്റെ ഇടിവ്.
Read DhanamOnline in English
Subscribe to Dhanam Magazine