Stock exchange holiday Image : Canva
Markets

ഓഹരി വിപണി ഇടപാടുകാര്‍ക്ക് 2026ല്‍ ഏഴ് ദീര്‍ഘ വാരാന്ത്യങ്ങള്‍, അവധി 15 ദിവസം, വിശദമായി അറിയാം

2026ലെ അവധി മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ, നിക്ഷേപകര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ധനകാര്യ വിദഗ്ധര്‍ക്കും ട്രേഡിംഗ് പൊസിഷനുകള്‍ ക്രമീകരിക്കാനും അവധികള്‍ പ്ലാന്‍ ചെയ്യാനും പോര്‍ട്ട്‌ഫോളിയോ തീരുമാനങ്ങള്‍ മുന്‍കൂട്ടി എടുക്കാനും കൂടുതല്‍ സമയം ലഭിക്കും

Dhanam News Desk

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും (NSE) ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും (BSE) 2026ലെ അവധി കലണ്ടര്‍ പുറത്തിറക്കി. ഇതനുസരിച്ച്, അടുത്ത വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ആകെ 15 പ്രവൃത്തി ദിവസങ്ങള്‍ അവധിയായിരിക്കും. ക്യാഷ് മാര്‍ക്കറ്റിനും ഡെറിവേറ്റീവ്സ് വിഭാഗങ്ങള്‍ക്കും ഈ അവധി ബാധകമാണ്.

ഏഴ് ദീര്‍ഘ വാരാന്ത്യങ്ങളാണ് അവധി കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ പ്രത്യേകത. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ വരുന്ന അവധികള്‍ മൂലം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തെ ഇടവേളകള്‍ ലഭിക്കും.

കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന ദേശീയ അവധികള്‍: റിപ്പബ്ലിക് ഡേ, ഹോളി, രാം നവമി, ഗുഡ് ഫ്രൈഡേ, മഹാരാഷ്ട്ര ദിനം, ബക്രീദ്, മുഹറം, ഗണേശ ചതുര്‍ത്ഥി, ഗാന്ധി ജയന്തി, ദസറ, ദീപാവലി, ഗുരുനാനക് ജയന്തി, ക്രിസ്മസ്.

ദീര്‍ഘ വാരാന്ത്യങ്ങള്‍ ലഭിക്കുന്ന പ്രധാന ദിവസങ്ങള്‍

ജനുവരി 26 (തിങ്കള്‍) - റിപ്പബ്ലിക് ദിനം

ഏപ്രില്‍ 3 (വെള്ളി) - ദുഃഖവെള്ളി

മേയ് 1 (വെള്ളി) - മഹാരാഷ്ട്ര ദിനം, തൊഴിലാളി ദിനം

ജൂണ്‍ 26 (വെള്ളി) - മുഹറം

സെപ്റ്റംബര്‍ 14 (തിങ്കള്‍) - ഗണേശ ചതുര്‍ത്ഥി

ഒക്ടോബര്‍ 2 (വെള്ളി) - ഗാന്ധി ജയന്തി

ഡിസംബര്‍ 25 (വെള്ളി) - ക്രിസ്മസ്

ദീപാവലിയോട് അനുബന്ധിച്ച് പതിവുപോലെ മുഹൂര്‍ത്ത ട്രേഡിംഗ് നടത്തും. ആ ദിവസം സാധാരണ ട്രേഡിംഗ് ഉണ്ടാവില്ല.

2026ലെ അവധി പട്ടിക മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ, നിക്ഷേപകര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ധനകാര്യ വിദഗ്ധര്‍ക്കും ട്രേഡിംഗ് പൊസിഷനുകള്‍ ക്രമീകരിക്കാനും അവധികള്‍ പ്ലാന്‍ ചെയ്യാനും പോര്‍ട്ട്‌ഫോളിയോ തീരുമാനങ്ങള്‍ മുന്‍കൂട്ടി എടുക്കാനും കൂടുതല്‍ സമയം ലഭിക്കും.

2026ലെ എന്‍എസ്ഇ-ബിഎസ്ഇ അവധികള്‍

ജനുവരി 26 തിങ്കള്‍-റിപ്പബ്ലിക് ദിനം

മാര്‍ച്ച് 3 ചൊവ്വ-ഹോളി

മാര്‍ച്ച് 26 വ്യാഴം-രാമനവമി

മാര്‍ച്ച് 31 ചൊവ്വ-മഹാവീര്‍ ജയന്തി

ഏപ്രില്‍ 3 വെള്ളി-ദുഃഖവെള്ളി

ഏപ്രില്‍ 14 ചൊവ്വ-അംബേദ്കര്‍ ജയന്തിേ

മെയ് 1 വെള്ളി-മഹാരാഷ്ട്ര ദിനം

മെയ് 28 വ്യാഴം-ബക്രീദ്

ജൂണ്‍ 26 വെള്ളി-മുഹറം

സെപ്തംബര്‍ 14-തിങ്കള്‍-ഗണേശ ചതുര്‍ഥി

ഒക്‌ടോബര്‍ 2 വെള്ളി- ഗാന്ധിജയന്തി

ഒക്‌ടോബര്‍ 20 ചൊവ്വ-ദസറ

നവംബര്‍ 10 ചൊവ്വ-ദീപാവലി

നവംബര്‍ 24 ചൊവ്വ-ഗുരുനാനാക് ജയന്തി

ഡിസംബര്‍ 25 വെള്ളി-ക്രിസ്മസ്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT