ഇന്ത്യൻ വിപണി രാവിലെ വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ടു ഗണ്യമായി തിരിച്ചു കയറി. 100 പോയിൻ്റ് നഷ്ടത്തിൽ ഓപ്പൺ ചെയ്ത നിഫ്റ്റി ഒരു മണിക്കൂറിനു ശേഷം 10 പോയിൻ്റ് മാത്രം നഷ്‌ടത്തിലാണ്. സെൻസെക്സ് താഴ്ചയിൽ നിന്ന് 300 പോയിൻ്റ് ഉയർന്നു.
ഐടിയും ഓട്ടോയും രാവിലെ മികച്ച മുന്നേറ്റം കാഴ്ചവച്ചു.
വരുമാനം ഉയർന്നിട്ടും ലാഭം വർധിപ്പിക്കാത്ത കിർലോസ്കർ ഓയിൽ എൻജിൻ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
പ്രതീക്ഷയോളം വരാത്ത റിസൽട്ട് വിക്രം സോളറിനെ ആറു ശതമാനം നഷ്‌ടത്തിലാക്കി.
പ്രതീക്ഷയിലും മികച്ച റിസൽട്ടിൽ സീമെൻസ് എനർജി ഓഹരി പത്തു ശതമാനത്തിലധികം കുതിച്ചു.
മികച്ച റിസൽട്ടിനെ തുടർന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി അഞ്ചു ശതമാനം കയറി.
ഒന്നാ പാദ റിസൽട്ടിനെ തുടർന്ന് സുല വൈന്യാർഡ്സ് അഞ്ചു ശതമാനം ഇടിഞ്ഞു.
എൽഐസി ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയ ജെഫെറീസ് ലക്ഷ്യവില 530 രൂപയായി ഉയർത്തി. കമ്പനി മികച്ച വളർച്ചയാണ് ഒന്നാം പാദത്തിൽ നേടിയത്.
അരബിന്ദോ ഫാർമയുടെ ലക്ഷ്യവില 1900 രൂപയായി നിർണയിച്ച എച്ച്എസ്ബിസി ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഓഹരി ഒരു ശതമാനം ഉയർന്നു.
ലൂപിൻ ഓഹരിക്ക് മക്കാറീ ലക്ഷ്യവില 2750 രൂപയായി ഉയർത്തി. ഓഹരി രണ്ടു ശതമാനം നേട്ടത്തിലായി.
പ്രീമിയർ എനർജീസിന് ജെഫെറീസ് 1205 രൂപ ലക്ഷ്യവില നിർണയിച്ചു.
മികച്ച റിസൽട്ടിൽ ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ് ഓഹരി അഞ്ചു ശതമാനം കയറി.
രൂപ ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കൂടി 95.28 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.25 കോ രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ രാവിലെ ഔൺസിന് 4260 ഡോളർ ആയി കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ വർധിച്ച് 1,09,920 രൂപ ആയി.
ക്രൂഡ് ഓയിൽ വില ഉയർന്നിട്ട് അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം രാവിലെ 83.45 ഡോളറിലും ഡബ്ള്യുടിഐ ഇനം 78.01 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine