വിപണി കൂടുതൽ താഴ്ചയിലേക്കു വീണു. പശ്ചിമേഷ്യൻ വിഷയവും ഇന്ത്യയുടെ വളർച്ച സംബന്ധിച്ച ആശങ്കയുമാണു കാരണങ്ങൾ.
രാവിലെ സെൻസെക്സ് 75,258 ഉം നിഫ്റ്റി 23,613 ഉം വരെ ഇടിഞ്ഞു.
അഞ്ചു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറിയതിനെ തുടർന്ന് ബില്യൻ ബ്രെയിൻസ് (ഗ്രോയുടെ മാതൃകമ്പനി) ഓഹരി ഏഴു ശതമാനത്തിലധികം ഇടിഞ്ഞു.
ഐടി ഓഹരികൾ രാവിലെ വലിയ താഴ്ചയിലായി. ഇൻഫിയും ടെക് മഹീന്ദ്രയും എച്ച്സിഎലും ടിസിഎസും ഒക്കെ മൂന്നു ശതമാനത്തിലധികം താഴ്ന്നു. ഐടി സൂചിക മൂന്നു ശതമാനം ഇടിവിലായി.
റോയൽറ്റി ഫീസ് കുറച്ചതിനെ തുടർന്ന് ഓയിൽ ഇന്ത്യയും ഒഎൻജിസിയും അഞ്ചു ശതമാനത്തിലധികം കയറി.
സ്വർണ ഓഹരികൾ ഇന്നും തകർച്ചയിലായി. കല്യാൺ, പിഎൻ ഗാഡ്ഗിൽ, സ്‌കൈ, തങ്കമയിൽ, സെൻകോ തുടങ്ങിയവ മൂന്നു ശതമാനത്തിലധികം താഴ്ചയിലായി.
അനാലിസ്റ്റ് നിഗമനത്തേക്കാൾ മോശമായ റിസൽട്ടിനെ തുടർന്നു ഹെരിറ്റേജ് ഫുഡ്സ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. വിറ്റുവരവ് നാമമാത്രമായി വർധിപ്പിച്ച കമ്പനിയുടെ ലാഭം 30 ശതമാനം കുറഞ്ഞു.
നുവാമ വെൽത്ത് മാനേജ്മെൻ്റ് മിച്ചെ നാലാം പാദ റിസൽട്ട് പുറത്തിറക്കി. ഓഹരിക്കു 2050 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി വാങ്ങൽ ശിപാർശ നൽകി.
ഓബറോയ് റിയൽറ്റിയുടെ ലക്ഷ്യവില എച്ച്എസ്ബിസി 2100 രൂപയായി ഉയർത്തി.
രണ്ടക്ക വളർച്ച പ്രതീക്ഷിക്കുന്ന ഇന്ത്യൻ ഹോട്ടൽസിൻ്റെ ഓഹരിക്കു സ്വിസ് ബ്രോക്കറേജ് യുബിഎസ് 900 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്നു ബട്ടർഫ്‌ളൈ ഗാന്ധിമതി 16 ശതമാനം കുതിച്ചു.
രൂപ ഇന്നു രാവിലെ കൂടുതൽ ഇടിവിലായി. ഡോളർ 19 പൈസ കൂടി 95.50 രൂപ എന്ന റെക്കോർഡിൽ ഓപ്പൺ ചെയ്തു. പിന്നീടു 95.62 രൂപയിൽ എത്തി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4725 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 400 രൂപ വർധിച്ച 1,12,920 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 105.15 ഡോളറിലും ഡബ്ള്യുടിഐ ഇനം 99.08 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine