Image courtesy: Canva
Markets

വിപണിയിൽ പതനം തുടർക്കഥ, മെറ്റൽ, ഓട്ടോ, ഐടി ഓഹരികള്‍ നഷ്ടത്തില്‍; രൂപ നേട്ടത്തില്‍

ആഴ്ചയിൽ ഒരു ശതമാനം നഷ്‌ടത്തിലേക്കാണ് മുഖ്യസൂചികകൾ നീങ്ങുന്നത്

T C Mathew

വിപണി താഴോട്ടുള്ള യാത്ര തുടരുന്നു. സെൻസെക്സ് 77,722 വരെയും നിഫ്റ്റി 24,304 വരെയും താഴ്ന്ന ശേഷം നഷ്‌ടം കുറച്ചു. ആഴ്ചയിൽ ഒരു ശതമാനം നഷ്‌ടത്തിലേക്കാണ് മുഖ്യസൂചികകൾ നീങ്ങുന്നത്.

മെറ്റൽ, ഓട്ടോ, ഐടി മേഖലകൾ ഗണ്യമായ താഴ്ചയിലാണ്. കൺസ്യൂമർ ഡ്യുറബിൾസ് മികച്ച മുന്നേറ്റം നടത്തി.

ബ്രിട്ടീഷ് ഉപകമ്പനി ജെഎൽആർ മൂലം ലാഭം കുത്തനെ ഇടിഞ്ഞ ടാറ്റാ മോട്ടോഴ്സ് പിവി ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

ബിസിനസ് വരുമാനം കുത്തനേ കുറയുകയും ലാഭത്തിൽ നിന്നു നഷ്ടത്തിലേക്കു മാറുകയും ചെയ്ത ഫിനോ പേമെൻ്റ്സ് ബാങ്ക് എട്ടു ശതമാനം ഇടിഞ്ഞു.

മികച്ച റിസൽട്ടിനെ തുടർന്ന് എൽജി ഇലക്ട്രോണിക്സ് ഓഹരി ആു ശതമാനം കയറി.

വരുമാനം 40 ശതമാനം കൂട്ടുകയും അറ്റാദായം ഇരട്ടിയിലധികമാക്കുകയും ചെയ്ത ഗാലക്സി സർഫാക്‌റ്റൻ്റ്സ് വരുമാന, ലാഭ പ്രതീക്ഷകൾ ഗണ്യമായി ഉയർത്തി. ഓഹരി 20 ശതമാനം കുതിച്ചു.

അപെക്സ് ഫ്രോസൺ ഫുഡ്സ് കഴിഞ്ഞ പാദത്തിൽ വരുമാനം ഫ്ലാറ്റ് ആയിട്ടും അറ്റാദായം ഗണ്യമായി വർധിപ്പിച്ചു. കമ്പനി കടമില്ലാത്ത നിലയിലേക്കു കയറി. ഈ ധനകാര്യ വർഷം 30 ശതമാനം അധികം സമുദ്രോൽപന്ന കയറ്റുമതി പ്രതീക്ഷിക്കുന്നു. ഓഹരി 20 ശതമാനം വരെ കുതിച്ചുയർന്നു.

വെൽസ്പൺ ലിവിംഗിനു ജൂൺ പാദ വരുമാനം 23.5 ശതമാനം കൂടിയപ്പോൾ അറ്റാദായം 83.6 ശതമാനം കുതിച്ചു. ഓഹരി 10 സിറപ ശതമാനം മുന്നേറി.

ഒന്നാം പാദത്തിൽ വരുമാനം ഗണ്യമായി വർധിപ്പിക്കുകയും ലാഭമാർജിൻ ഇട്ടിപ്പിക്കുകയും ചെയ്ത ഹോനസയ്ക്കു (മാമാ എർത്ത്) ജെഫറീസ് വാങ്ങൽ ശിപാർശ ചെയ്തു. ലക്ഷ്യവില 650 രൂപയായി നിർണയിച്ചു. ഓഹരി അഞ്ചു ശതമാനം വരെ കയറി.

പേജ് ഇൻഡസ്ട്രീസിന് മക്കാറീ അണ്ടർ പെർഫോം റേറ്റിംഗ് നൽകി. ലക്ഷ്യവില 32,500 രൂപയായി താഴ്ത്തി. പേജ് ഓഹരി മൂന്നു ശതമാനം ഉയർന്നു.

മാക്സ് ഫിനാൻഷ്യലിന് ബേൺസ്റ്റൈൻ വാങ്ങൽ ശിപാർശ നൽകി. ഓഹരിയുടെ ലക്ഷ്യവില 2080 രൂപ.

ജൂൺ പാദ റിസൽട്ടിനെ തുടർന്ന് സോളർ ഇൻഡസ്ട്രീസ് ഓഹരിക്കു കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് വില്പന ശിപാർശ നൽകി. ലക്ഷ്യവില 11,200 രൂപ. ഓഹരി നാലു ശതമാനം ഇടിഞ്ഞു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 95.38 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.43 രൂപയായി.

രാവിലെ താഴ്ന്ന സ്വർണം ലോകവിപണിയിൽ ഔൺസിന് 4427 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ കുറഞ്ഞ 1,12,120 രൂപ ആയി.

രാവിലെ താഴ്ന്ന ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 87.05 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.25 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT