Image by Canva 
Markets

83,000 കടന്നു സെൻസെക്സ്, മുന്നേറ്റം തുടർന്നു വിപണി; ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി മേഖലകള്‍ നേട്ടത്തില്‍

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും മുഖ്യ സൂചികകൾക്കൊപ്പം ഉയർന്നു

T C Mathew

വിപണി മുന്നേറ്റം തുടരുകയാണ്. രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം ക്രമമായി ഉയർന്ന് അര ശതമാനം നേട്ടം കുറിച്ചു. സെൻസെക്സ് 83,000 നു മുകളിൽ കയറി. നിഫ്റ്റി 25,450 കടന്നു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും മുഖ്യ സൂചികകൾക്കൊപ്പം ഉയർന്നു.

ഐടി ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്. ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി കമ്പനികളാണ് ഇന്നു മുന്നേറ്റത്തിനു നേതൃത്വം വഹിക്കുന്നത്.

മികച്ച രണ്ടാം പാദ റിസൽട്ടിൻ്റെ ബലത്തിൽ എംആർപിഎൽ ഓഹരി എട്ടു ശതമാനം കുതിച്ചു.

ഓബറോയ് റിയൽറ്റി നല്ല റിസൽട്ടിനെ തുടർന്ന് ഏഴു ശതമാനം വരെ ഉയർന്നു.

റിസൽട്ട് പ്രതീക്ഷപോലെ വന്നെങ്കിലും എച്ച്ഡിഎഫ്സി ലൈഫ് ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു.

കേബിൾ, വയർ കമ്പനിയായ കെഇഐ ഇൻഡസ്ട്രീസ് വിപണിയുടെ പ്രതീക്ഷയോട് അടുത്തു വന്ന റിസൽട്ട് പ്രസിദ്ധീകരിച്ചെങ്കിലും ഓഹരി ഏഴു ശതമാനം വരെ ഇടിഞ്ഞു. ഓഹരി എട്ടു ശതമാനം ഉയരാൻ സാധ്യത ഉള്ളതായി മോർഗൻ സ്റ്റാൻലി വിലയിരുത്തി.

ആക്സിസ് ബാങ്കിന് അറ്റാദായം കുറവായെങ്കിലും സിഎൽഎസ്എ ഓഹരിയെ 1400 രൂപ ലക്ഷ്യവില ഇട്ട് വാങ്ങാൻ ശിപാർശ ചെയ്തു.

രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 27 പൈസ താഴ്ന്ന് 87.81 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 87.69 രൂപയിലേക്കു താഴ്ന്നിട്ടു കയറി 87.81 രൂപയിൽ എത്തി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4243 ഡോളർ വരെ ഉയർന്ന ശേഷം 4234 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 94,920 രൂപയിൽ തുടർന്നു. വിദേശത്തു സ്വർണവില കൂടിയെങ്കിലും രൂപ കരുത്തു നേടിയതു സ്വർണവില കയറാതെ സഹായിച്ചു.

ക്രൂഡ് ഓയിൽ സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 62.50 ഡോളറിൽ എത്തി.

Stock market midday update on 16 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT