യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയിൽ മികച്ച കുതിപ്പോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു നേട്ടം കുറച്ചു. ക്രൂഡ് ഓയിൽ വില കൂടിയതും സമാധാന ചർച്ചയെപ്പറ്റി സംശയം ഉയർന്നതും വിപണിയുടെ ദൗർബല്യത്തിനു വഴി തെളിച്ചു.
സെൻസെക്സ് 74,212 വരെയും നിഫ്റ്റി 22,899 വരെയും ഉയർന്ന ശേഷം നേട്ടം ഗണ്യമായി കുറച്ചു.
റിലയൻസ് ഇൻഡസ്ട്രീസിന് ലക്ഷ്യവില 1910 രൂപയായി ഗോൾഡ്മാൻ സാക്സ് ഉയർത്തി. സിറ്റിയും മോർഗൻ സ്റ്റാൻലിയും 1800 രൂപയ്ക്കു മുകളിലാണ് ലക്ഷ്യവില വച്ചിരിക്കുന്നത്.
ജിആർ ഇൻഫ്രായ്ക്ക് ബിഹാറിൽ 2441 കോടി രൂപയുടെ ദേശീയപാതാ കരാർ ലഭിച്ചു. ഓഹരി 7.5 ശതമാനം കുതിച്ചു. പിന്നീടു നഷ്ടത്തിലേക്കു വീണു.
നൊമുറ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിക്കു 445 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി. ഓഹരി രണ്ടു ശതമാനം ഉയർന്ന് 364.55 രൂപയായി.
ഏഷ്യൻ പെയിൻ്റ്സ് ക്രൂഡ് ഓയിൽ വിലക്കയറ്റത്തിൻ്റെ പശ്ചാത്തലത്തിൽ പെയിൻ്റ് വില എട്ടു ശതമാനം വരെ ഉയർത്തി. ഓഹരി അഞ്ചു ശതമാനം നേട്ടമുണ്ടാക്കി.
കൽപതരു പ്രോജക്ട്സിന് 4439 കോടി രൂപയുടെ ഇലക്ട്രിക് ലൈൻ നിർമാണ കരാർ ലഭിച്ചു. ഓഹരി ആറു ശതമാനം ഉയർന്നു.
കോൾ ഇന്ത്യയുടെ ലക്ഷ്യവില 384 രൂപയായി താഴ്ത്തിയ നുവാമ, ഓഹരിക്കു വിൽപന ശിപാർശ നൽകി.
ഇൻ്റർ ഗ്ലോബ് ഏവിയേഷന് ജെഫറീസ് 6140 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി.
ജിൻഡൽ സ്റ്റീൽ ഒഡീഷയിൽ 60 ലക്ഷം ടൺ വാർഷിക ഉൽപാദന ശേഷിയുള്ള യൂണിറ്റ് കമ്മീഷൻ ചെയ്തു. ഇതോടെ ഒഡീഷയിൽ കമ്പനിയുടെ ശേഷി 120 ലക്ഷം ടൺ ആയി.
ഒഎൻജിസിയുടെ ലക്ഷ്യവില സിഎൽഎസ്എ 415 രൂപയിലേക്ക് ഉയർത്തി ഔട് പെർഫോം ഗ്രേഡും നൽകി.
രൂപ ഇന്നു രാവിലെ നേട്ടത്തിലായി. ഡോളർ 34 പൈസ കുറഞ്ഞ് 93.64 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 93.85 രൂപയിലേക്കു കയറി.
സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 4332 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2160 രൂപ കുറഞ്ഞ് 1,02,920 രൂപയായി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,37,300 രൂപ വരെ താഴ്ന്നു.
സ്വർണം, വെള്ളി ഇടിഎഫുകൾ രാവിലെ ഏഴു ശതമാനം വരെ ഉയർന്നു.
ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. ഗൾഫിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണിത്. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 104.29 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം 91.45 ഡോളറിലേക്കു കയറി. അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ പോർട്ട് ആർതറിൽ എണ്ണ ശുദ്ധീകരണ ശാലയിൽ സ്ഫോടനവും അഗ്നിബാധയും ഉണ്ടായതും എണ്ണവിലയെ ഉയർത്തി.
Read DhanamOnline in English
Subscribe to Dhanam Magazine