Image by Canva 
Markets

സമാധാനം അനിശ്ചിതത്വത്തിൽ, വിപണി ചാഞ്ചാടുന്നു; രൂപ ദുർബലം; ക്രൂഡ് ഓയിൽ വില ഉയർന്നു

ഡോളർ 15 പൈസ വർധിച്ച് 95.38 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.42 രൂപയിലേക്കു കയറി

T C Mathew

പശ്ചിമേഷ്യൻ സമാധാനകാര്യത്തിൽ പുതിയ അനിശ്ചിതത്വങ്ങൾ ഉയർന്നത് ഇന്ത്യൻ വിപണിക്ക് ഇന്നു രാവിലെ തിരിച്ചടിയായി. ഓഹരികൾ രാവിലെ നഷ്‌ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം നേട്ടത്തിലേക്കു കയറിയെങ്കിലും വീണ്ടും താഴ്ന്നു. പിന്നീടു ചാഞ്ചാട്ടമായി.

ഇൻഡസ് ടവേഴ്‌സിനു നാലാം പാദത്തിലെ മികച്ച റിസൽട്ടിനെ തുടർന്ന് സിഎൽഎസ്എ വാങ്ങൽ ശിപാർശ നൽകി. 580 രൂപയാണു ബ്രോക്കറേജ് കണ്ട ലക്ഷ്യവില.

സൺ ഫാർമ ഓഹരിക്കു ബേൺസ്റ്റൈൻ 2335 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരിക്ക് ഔട് പെർഫോം റേറ്റിംഗും നൽകി. സൺ ഫാർമയുടെ നാലാം പാദ വരുമാനം 12.8 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 26.2 ശതമാനം ഉയർന്നു.

ഫോർട്ടിസ് ഹെൽത്ത് കെയറിനു ജെപി മോർഗൻ വാങ്ങൽ ശിപാർശ നൽകി. 1120 രൂപയാണു ലക്ഷ്യവില. ഫോർട്ടിസിനു നാലാം പാദത്തിൽ വരുമാനം 17.8 ശതമാനം കൂടിയപ്പോൾ അറ്റാദായം 44.2 ശതമാനം കുതിച്ചു.

നാലാം പാദ റിസൽട്ടിനെ തുടർന്ന് കോൺകോർ ഓഹരി ആറു ശതമാനം ഇടിഞ്ഞു. കോൺകോറിൻ്റെ വരുമാനവും ലാഭവും ലാഭമാർജിനും കുറഞ്ഞു.

രൂപ ഇന്നു രാവിലെ ദുർബലമായി. ഡോളർ 15 പൈസ വർധിച്ച് 95.38 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.42 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4541 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 360 രൂപ കുറഞ്ഞ് 1,16,520 രൂപയായി.

ക്രൂഡ് ഓയിൽ വില രാവിലെ ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 98.13 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.78 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT