Stock market canva
Markets

വിപണിക്ക് ജാഗ്രത തുടക്കം, ആഗോള തലത്തില്‍ സമ്മിശ്ര മനോഭാവം, ഏഷ്യയില്‍ നേട്ടത്തില്‍ തുടക്കം; വിപണിയില്‍ ഇന്നറിയാന്‍

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഫ്‌ളാറ്റായി വ്യാപാരം ആരംഭിക്കാന്‍ സാധ്യത. നിക്ഷേപകര്‍ ജാഗ്രതയോടെയുള്ള തുടക്കത്തിനാകും മുന്‍തൂക്കം നല്കുക

Jose Mathew T

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഫ്‌ളാറ്റായി വ്യാപാരം ആരംഭിക്കാന്‍ സാധ്യത. നിക്ഷേപകര്‍ ജാഗ്രതയോടെയുള്ള തുടക്കത്തിനാകും മുന്‍തൂക്കം നല്കുക. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനൊരു പങ്ക് വഹിക്കുന്നു. ആഗോള വിപണികള്‍ സമ്മിശ്രമായ നിലയിലാണ്. നിഫ്റ്റി ഷോര്‍ട്ട് ടേം മൂവിംഗ് ആവറേജിന് താഴെയായിരിക്കും. നിഫ്റ്റിയുടെ ഉടനടിയുള്ള സപ്പോര്‍ട്ട് 25,700 പോയിന്റിലാണ്. പ്രധാന പ്രതിരോധമാകട്ടെ 25,815-25,940 എന്നീ നിലകളിലുമാണ്.

വിപണി അവലോകനം

നെഗറ്റീവായിട്ടാണ് ചൊവ്വാഴ്ച വിപണി ക്ലോസ് ചെയ്തത്. 250.48 പോയിന്റ് (0.30%) ഇടിഞ്ഞ് 83,627.69ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 57.95 പോയിന്റ് താഴ്ന്ന് 25,732.30ലും ക്ലോസ് ചെയ്തു. ഇന്‍ട്രാഡേയില്‍ 25,603.30 വരെ താഴ്ന്ന് 25,732.30ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.

സൂചികകളുടെ പ്രകടനവും സമ്മിശ്രമായിരുന്നു. പൊതുമേഖല ബാങ്ക്, ഐടി, മീഡിയ, മെറ്റല്‍ സ്റ്റോക്കുകള്‍ നേട്ടം കൊയ്തപ്പോള്‍ റിയാലിറ്റി, ഫാര്‍മ, ഓട്ടോ സ്‌റ്റോക്കുകള്‍ പിന്നില്‍ പോയി.

നിഫ്റ്റി പ്രധാന നിലവാരങ്ങള്‍ (Nifty - Key Levels)

നിഫ്റ്റി - ഇന്‍ട്രാഡേ സപ്പോര്‍ട്ട് (15 മിനിറ്റ്):

25,700 - 25,600 - 25,475

നിഫ്റ്റി - ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് (15 മിനിറ്റ്):

25,815 - 25,940 - 26,050

പൊസിഷണല്‍ സപ്പോര്‍ട്ട് (Positional Support):

25,450 245,250

പൊസിഷണല്‍ റെസിസ്റ്റന്‍സ് (Positional Resistance):

25,750 26,300

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 128.30 പോയിന്റ് ഉയര്‍ന്ന് 59,578.80 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് സ്‌റ്റോക്കുകളിലെ ഉയര്‍ന്ന താല്പര്യം ഇത് കാണിക്കുന്നു. ഇന്ന് പെട്ടെന്നുള്ള ഇന്‍ട്രാഡേ സപ്പോര്‍ട്ട് 59,350 പോയിന്റാണ്.

നിക്ഷേപക മനോഭാവം

നിക്ഷേപകരില്‍ ഇന്നലെ സമ്മിശ്ര മനോഭാവമായിരുന്നു. വിദേശ നിക്ഷേപകര്‍ വില്പന തുടര്‍ന്നു. ഇന്നലെ വിറ്റഴിച്ചത് 1,499.81 കോടി രൂപയുടെ ഓഹരികള്‍. സ്വദേശി വാങ്ങല്‍ 1,181.78 കോടി രൂപയുടേത്.

ആഗോള വിപണികള്‍

യുഎസില്‍ വിപണി നെഗറ്റീവ് മനോഭാവത്തിലാണ് ക്ലോസ് ചെയ്തത്. ഡൗജോണ്‍സ് 398 പോയിന്റ് ഇടിഞ്ഞു. നാസ്ഡാക് 24 പോയിന്റാണ് താഴ്ന്നത്. യൂറോപ്പിലും വിപണിക്ക് ശുഭകരമല്ല.

ഏഷ്യന്‍ വിപണികള്‍ ഇന്ന് പോസിറ്റീവായാണ് തുറന്നത്. ജപ്പാന്‍ നിക്കെയ് 387 പോയിന്റ് നേട്ടം കാഴ്ചവച്ചു. ഹോങ്കോംഗ് വിപണിയും നേട്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT