Markets

വിപണി നേട്ടത്തിൽ, മിഡ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നു

ചൈനയിൽ വ്യവസായ ഉൽപാദനം കുറഞ്ഞു

T C Mathew

ചെറിയ നേട്ടത്തിൽ തുടങ്ങി. കുറച്ചു നേരം കയറിയിറങ്ങി. പിന്നീടു ക്രമമായി ഉയർന്നു. വ്യാപാരം അര മണിക്കൂർ പിന്നിടുമ്പോൾ മുഖ്യസൂചികകൾ ഒരു ശതമാനം ഉയർച്ചയിലായി.

തുടക്കത്തിൽ ചാഞ്ചാടിയ ശേഷം ബാങ്ക്, ധനകാര്യ സൂചികകൾ മികച്ച മുന്നേറ്റം നടത്തി. മുഖ്യസൂചികകൾ ഒരു ശതമാനം ഉയർന്നപ്പോൾ ഇവ ഒന്നര ശതമാനത്തിലധികം കയറി. മിഡ്, സ്മോൾ ക്യാപ് സൂചികകളും നല്ല നേട്ടത്തിലാണ്.

ഏപ്രിലിൽ ചൈനയിലെ വ്യവസായ ഉൽപാദനം 2.7 ശതമാനം കുറഞ്ഞു. 22 മാസത്തിനിടയിലെ ആദ്യ താഴ്ചയാണിത്. ചൈനീസ് തൊഴിലില്ലായ്മ ഏപ്രിലിൽ വർധിക്കുകയും ചെയ്തു. ചൈനയിലും ഹോങ്കോംഗിലും ഓഹരി സൂചികകൾ താഴ്ന്നു.

അഡാനി ഗ്രൂപ്പ് സിമൻ്റ് ഭീമന്മാരായ എസിസിയെയും അംബുജയെയും സ്വന്തമാക്കുന്നു എന്ന റിപ്പോർട്ട് അൾട്രാടെക്ക്, ശ്രീ സിമൻ്റ് എന്നിവയുടെ വില കുറച്ചു. അൾട്രാടെക്ക് ആണ് രാജ്യത്തെ ഏറ്റവും വലിയ സിമൻ്റ് കമ്പനി. എസിസി ആറു ശതമാനവും അംബുജ നാലു ശതമാനവും ഉയർന്നു. ഇന്ത്യാ സിമൻ്റ്സിൻ്റെ വില എട്ടു ശതമാനത്തോളം കയറി.

നാലാം പാദത്തിൽ ലാഭ മാർജിൻ കുത്തനേ താഴ്ന്നതിനെ തുടർന്ന് അംബർ എൻ്റർപ്രൈസസിൻ്റെ ഓഹരി വില 17 ശതമാനത്തോളം ഇടിഞ്ഞു.

നാലാം പാദത്തിലെ ലാഭം മൂന്നാം പാദത്തിലേക്കാൾ 22 ശതമാനം കുറവായെങ്കിലും അവന്യു സൂപ്പർ മാർട്ടിൻ്റെ ഓഹരിവില ഏഴു ശതമാനം കയറി.

ക്രിസിൽ ലിമിറ്റഡിൻ്റെ ഓഹരി വിലയും ഏഴു ശതമാനം ഉയർന്നു. നാലാം പാദ റിസൽട്ടിനെ തുടർന്ന് എസ്കോർട്സിൻ്റെ ഓഹരിവില അഞ്ചു ശതമാനം കയറി. റിസൽട്ടിൻ്റെ പശ്ചാത്തലത്തിൽ ഐഷറിൻ്റെ വില എഴു ശതമാനം നേട്ടത്തിലായി.

ലോക വിപണിയിൽ സ്വർണം 1809 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവനു വിലമാറ്റമില്ല.

ചൈനയിൽ ഡിമാൻഡ് കുറഞ്ഞത് ക്രൂഡ് ഓയിൽ വില താഴ്ത്തി. ബ്രെൻ്റ് ഇനം 110 ഡോളറിനു താഴെയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT