എട്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച എ സി സി (ACC Ltd-formerly The AssociatedCement CompaniesLimited) ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഹോല്‍സിം (Holcim) ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന ഇന്ത്യയിലെ രണ്ട് പ്രമുഖ കമ്പനികളില്‍ ഒന്നാണ്. അംബുജ സിമെന്റ്‌സാണ് രണ്ടാമത്തെ കമ്പനി. നിലവില്‍ കമ്പനിക്ക് 17 സിമെന്റ് നിര്‍മാണ യൂണിറ്റുകളും, 85 റെഡി മിക്‌സ് കോണ്‍ക്രീറ്റ് നിര്‍മാണ യൂണിറ്റുകളും ഉണ്ട്.
ഗുണമേന്മ ഉള്ള സിമെന്റ്, റെഡി മിക്‌സ് കോണ്‍ക്രീറ്റ് കൂടാതെ കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്ക് താപനില നിയന്ത്രിക്കുന്ന സി സി എറിയം എന്ന നൂതന ഉല്‍പന്നവും അടുത്തിടെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
കെട്ടിടത്തിനുള്ളിലെ താപനില 5 ഡിഗ്രി വരെ വേനല്‍ കാലത്ത് കുറക്കാനും, ശിശിര കാലത്ത് 5 ഡിഗ്രി താപനില വര്‍ധിപ്പിക്കാനും എ സി സി എറിയം എന്ന റൂഫിങ് ഉല്‍പ്പന്നത്തിന് സാധിക്കും.
2022 ലെ ആദ്യ പാദത്തില്‍ നികുതിക്ക് മുന്‍പുള്ള വരുമാനം 6.34 ശതകോടി രൂപ പ്രതീക്ഷിച്ചതില്‍ നിന്ന് കുറവായിരുന്നെങ്കിലും, പ്രവര്‍ത്തന ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത് കൊണ്ട് സാമ്പത്തിക സ്ഥിതിയെ ബാധിച്ചില്ല. മെട്രിക് ടണ്ണിന് വൈദ്യതി, ഇന്ധന ചിലവ് 100 രൂപ വര്‍ധിച്ച് 1348 രൂപയായി.
ഉത്തര്‍ പ്രദേശിലെ ടിക്കാരിയയില്‍ 1.6 ദശലക്ഷം ടണ്‍ ഗ്രൈന്‍ഡിങ് യൂണിറ്റ് ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്തു. മറ്റൊരു ഗ്രൈന്‍ഡിങ് യൂണിറ്റ് (2.2 ദശലക്ഷം ടണ്‍) സലൈ ബന്‍വാ യില്‍ സ്ഥാപിക്കുകയാണ്.
പാഴാക്കുന്ന ചൂടിനെ വീണ്ടെടുക്കാനുള്ള സംവിധാനം (waste heat recovery system) മഹാരാഷ്ട്രയിലും, കര്‍ണാടകത്തിലും സ്ഥാപിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കി. ഇതോടെ ഇതിന്റെ മൊത്തം ശേഷി 75 മെഗാ വാട്ടായി ഉയരും.
പെറ്റ് കോക്ക്, ആഭ്യന്തര ഇന്ധനം എന്നിവ ഉപയോഗിക്കുന്നതിലൂടെ പ്രവര്‍ത്തന ചെലവുകള്‍ ചുരുക്കാന്‍ സാധിച്ചു. അംബുജ സിമെന്റുമായി മാസ്റ്റര്‍ വിതരണ കരാര്‍ ഒപ്പുവച്ചതും ചെലവ് കുറക്കാന്‍ സഹായിച്ചു.
കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഓപ്പറേഷന്‍ പര്‍ബത്ത് എന്ന പരിപാടി നടപ്പാക്കിയതും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചു. മധ്യ പ്രദേശിലെ മേധയില്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്ന നടപടി ഈ വര്‍ഷം പൂര്‍ത്തിയാകും.
(Stock recommendation by Nirmal Bang Research)
Read DhanamOnline in English
Subscribe to Dhanam Magazine