Markets

രാജ്യാന്തര തലത്തില്‍ വില്‍പ്പന ഉയരുന്നു, ഈ ഫാര്‍മ ഓഹരി ഏഴ് ശതമാനം വളര്‍ച്ച നേടാം

യു എസ് ജെനറിക്‌സ് വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു, വരുമാനത്തില്‍ 5.5 % വര്‍ധനവ്

Sreekumar Raghavan

പ്രമുഖ ഫാര്‍മ കമ്പനിയായ സിപ്ല (Cipla Ltd) കടുത്ത മത്സരം ഉള്ള ഇന്ത്യന്‍ മരുന്ന് വ്യവസായ രംഗത്ത് അതിവേഗം മുന്നേറ്റം നടത്തുന്ന കമ്പനിയാണ്. അമേരിക്കന്‍ ജെനറിക്‌സ് (generics) വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സിപ്ല. 2024 -25 വരെ ശക്തമായ വളര്‍ച്ചക്ക് ഇത് വഴിയൊരുക്കും.2022 -23 ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റു വരവ് 189 ദശലക്ഷം ഡോളറായിരുന്നു. 

  • ജെനറിക്‌സ് (പേറ്റന്റ്റ് ഇല്ലാത്ത) മരുന്നുകളിലും, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളും, ഉപഭോക്തൃ ആരോഗ്യ സംരക്ഷണം എന്നിവയില്‍ അടിസ്ഥനാക്കിയുള്ള വളര്‍ച്ച യാണ് സിപ്ല ലക്ഷ്യമിടുന്നത്.
  • പങ്കാളിത്ത വ്യവസ്തിതിയില്‍ പ്രേമേഹത്തിന് എതിരായ മരുന്നുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു.
  • 2022 -23 ആദ്യ പാദത്തില്‍ വരുമാനം 5.5 % വര്‍ധിച്ച് 4151,.27 കോടി രൂപയായി. അറ്റാദായം 720 കോടി രൂപയായി കുറഞ്ഞു (മുന്‍ വര്‍ഷം 782.37 കോടി രൂപ).
  • 2017 -18 മുതല്‍ 2021 -22 കാലയളവില്‍ വില്‍പ്പനയില്‍ 14 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു.
  • 2022 -23 ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റു വരവ് 189 ദശലക്ഷം ഡോളറായിരുന്നു.
  • 2021 -22 ല്‍; 2800 കോടി രൂപയുടെ വരുമാനം നേടാന്‍ കഴിഞ്ഞ കമ്പനിക്ക് 2023 -24 വരെ ഉള്ള കാലയളവില്‍ 18 % സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഉള്ള മരുന്നുകളില്‍ മികച്ച പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
  • ബ്രീത്ത് ഫ്രീ എന്ന മൊബൈല്‍ ആപ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അനുഗ്രഹമാണ്. 50,000 ഡൗണ്‍ ലോഡായിട്ടുണ്ട്.
  • തൈറോയ്ഡ്, നേത്ര രോഗങ്ങള്‍, പ്രേമേഹം, കുത്തി വെയ്പ്പുകള്‍ എന്നി വിഭാഗങ്ങളില്‍ കൂടുതല്‍ മരുന്നുകള്‍ പുറത്തിറക്കും.
  • വില്‍പ്പന വര്ധനവിലൂടെ മാര്‍ജിനിലും അടുത്ത മൂന്ന് വര്‍ഷത്തില്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തന മാര്‍ജിന്‍ 30 ശതമാനമാകാന്‍ സാധ്യത.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 1180 രൂപ

നിലവില്‍ - 1,097 രൂപ

(Stock Recommendation by Motilal Oswal Investment Services)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT