ജയ് ദയാല്‍ ഡാല്‍മിയ 1939 ല്‍ ഡാല്‍മിയ ഭാരത് ഗ്രൂപ്പിന്റെ കീഴില്‍ സ്ഥാപിച്ച ഡാല്‍മിയ ഭാരത് ലിമിറ്റഡ് (Dalmia Bharat Ltd) നിലവില്‍ രാജ്യത്തെ നാലാമത്തെ വലിയ സിമെന്റ് ഉല്‍പ്പാദന കമ്പനിയായി വളര്‍ന്നിരിക്കുന്നു. മൊത്തം ഉല്‍പാദന ശേഷി 35.9 ദശലക്ഷം ടണ്ണാണ്.
തെക്കേ ഇന്ത്യയിലും, കിഴക്കും ,വടക്ക് കിഴക്കന്‍ മേഖലയിലും ശക്തമായ സാന്നിധ്യ മുള്ള കമ്പനി മുരളി ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തതോടെ പശ്ചിമ മേഖലയിലും സാന്നിധ്യം ഉറപ്പിക്കുകയാണ്. 2023-24-ാടെ മൊത്തം ഉല്‍പാദന ശേഷി 48.5 ദശലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ്.
ബിസിനസ് വിപുലീകരണത്തിനായി 50 ശതകോടി രൂപ മൂലധന നിക്ഷേപമാണ് നടത്തുന്നത്. 2021-22 നാലാം പാദത്തില്‍ മൊത്തം വരുമാനം 2.8 % വാര്‍ഷിക വളര്‍ച്ച നേടി. നികുതിക്ക് മുന്‍പുള്ള വരുമാനം 12 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. നികുതിക്ക് ശേഷമുള്ള വരുമാനം 104.3 % വര്‍ധിച്ച് 591 കോടി രൂപയായി. ഇന്ധന വില വര്‍ധനവ് മൂലം നികുതിക്കും പലിശക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA) 23.7 ശതമാനത്തില്‍ നിന്ന് 20.2 ശതമാനമായി കുറഞ്ഞു.
വൈദ്യുതി ഇന്ധന ചെലവുകള്‍ 49.5 % വര്‍ധിച്ചത് നേരിടാന്‍ ഉല്‍പന്ന വിലകള്‍ വര്‍ധിപ്പിച്ചെങ്കിലും വരുമാനത്തില്‍ കുറവ് ഉണ്ടായി. ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ 2022-23 ല്‍ 40 മെഗാവാട്ട് പാഴായ ചൂട് വീണ്ടെടുക്കല്‍ (waste heat recovery) സംവിധാനവും, 66 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയും നടപ്പാക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നതിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്
ഡാല്‍മിയ ഭാരത്തിന്റെ വിപുലീകരണ പദ്ധതികളും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും, ഭവന നിര്‍മാണ മേഖലയുടെ വളര്‍ച്ചയും ഡാല്‍മിയ സിമെന്റ് ഉല്‍പന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
(Stock Recommendation by Geojit Financial Services).
(ഇതൊരു ധനം ഓഹരി നിർദേശമല്ല)
Read DhanamOnline in English
Subscribe to Dhanam Magazine