Markets

പ്രവര്‍ത്തന മികവ് ജ്യോതി ലാബ്‌സ്‌ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാക്കുമോ?

പണപ്പെരുപ്പം കമ്പനിയുടെ മാര്‍ജിനെ ബാധിച്ചു, വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നു

Sreekumar Raghavan

പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ജ്യോതി ലാബ്സ് കഴിഞ്ഞ പത്ത് ത്രൈമാസങ്ങളില്‍ തുടര്‍ച്ചയായി ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചു. വസ്ത്രങ്ങളുടെ വെണ്മ നിലനിര്‍ത്താന്‍ സഹായിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് ജ്യോതി ലാബ്സിനെ ശക്തമാക്കുന്നത്. കൂടാതെ പാത്രം കഴുകാനുള്ള ഉത്പന്നങ്ങള്‍, കൊതുകിനെ അകറ്റാനുള്ള ഉത്പന്നങ്ങള്‍ എന്നിവയിലും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. നാലാം പാദ സാമ്പത്തിക ഫലം മികച്ചതായത് ഈ ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കുമോ? സാധ്യതകള്‍ നോക്കാം.

1. 2023-24 മാര്‍ച്ച് പാദത്തില്‍ വിറ്റുവരവ് 12.8 ശതമാനം വര്‍ധിച്ച് 617 കോടി രൂപയായി. അറ്റാദായം 59.8 ശതമാനം വര്‍ധിച്ച് 59 കോടി രൂപയായി. പലിശക്കും നികുതിക്കും മറ്റും മുന്‍പുള്ള മാർജിൻ 4.30 ശതമാനം വര്‍ധിച്ച് 14.8 ശതമാനമായി. ഉത്പന്ന വില വര്‍ധിപ്പിച്ചും വില്‍പ്പന കൂട്ടിയുമാണ് ലാഭം മെച്ചപ്പെടുത്താന്‍ സാധിച്ചത്.

2. ഉജാല സുപ്രീം, ഹെന്‍കോ, മിസ്റ്റര്‍ വൈറ്റ് ബ്രാന്‍ഡുകളുടെ പിന്‍ബലത്തില്‍ വസ്ത്ര സംരക്ഷണ വിഭാഗത്തില്‍ 20 ശതമാനം വളര്‍ച്ച കൈവരിച്ചു.

3. ഉത്പാദന ചെലവ് കുറയുന്നതും അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതും ലാഭം ഉയര്‍ത്താന്‍ സഹായകരമാകും.

4. വിതരണ ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്. 2021 ല്‍ 85 ലക്ഷം വിതരണക്കാര്‍ ഉണ്ടായിരുന്നത് 1.1 ദശലക്ഷമായി വര്‍ധിച്ചു.

5. ഉപകമ്പനിയായ ജ്യോതി ഫാബ്രി കെയര്‍ സര്‍വീസസ് ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയില്‍ എത്തിയിട്ടുണ്ട്. അതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു.

6. ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വരും പാദങ്ങളില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമീണ വിപണിയും ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. 2022-23 മുതല്‍ 2024-25 കാലയളവില്‍ അറ്റാദായത്തില്‍ 21 ശതമാനം സംയുക്ത വാര്‍ഷിക കൈവരിക്കാന്‍ സാധിച്ചേക്കും. വരുമാനത്തില്‍ 10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കും.

7. കമ്പനിക്ക് കട ബാധ്യതകള്‍ ഇല്ല. 283 കോടി രൂപ ക്യാഷ് റിസര്‍വ് ഉണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനകം പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 15 -16 ശതമാനം നേടാന്‍ സാധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -245 രൂപ

നിലവില്‍ വില -211 രൂപ

Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research before Investing)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT