- രാസവസ്തുക്കളുടെ സങ്കലനവും (custom synthesis), സ്പെഷാലിറ്റി കെമിക്കൽസ് നിർമാണവും നടത്തുന്ന 1984 ൽ ഗുജറാത്തിൽ സ്ഥാപിതമായ കമ്പനിയാണ് അനുപം രസായൻ ഇന്ത്യ ലിമിറ്റഡ് (Anupam Rasayan India Ltd). നിലവിൽ 26 ബഹുരാഷ്ട്ര കമ്പനികൾ അനുപം രസായൻ റ്റെ ഉപഭോക്‌തൃ പട്ടികയിൽ ഉണ്ട്. 6 നിർമാണ കേന്ദ്രങ്ങൾ കമ്പനിക്ക് ഉണ്ട്
- 2022 -23 ൽ ആദ്യ പാദത്തിൽ മൊത്തം വരുമാനം 25 % വർധിച്ച് 297.1 കോടി രൂപയായി. മൊത്തം മാർജിൻ 63 %, നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം (EBITDA), 84.5 കോടി, EBITDA മാർജിൻ 28 %. മാർജിനിൽ ഉണ്ടായ വളർച്ച 30 % എന്നാൽ ഈ വർഷം വളർച്ച 27 % ശതമാനത്തിലേക്ക് കുറയാൻ സാധ്യതുണ്ട്.
- നിലവിൽ 4 തന്മാത്രകളാണ് 10 ദശലക്ഷം ഡോളറിൽ അധികം വരുമാനം കമ്പനിക്ക് നേടി കൊടുക്കുന്നത്. ഇതിൻറ്റെ എണ്ണം 7-ായി വർധിപ്പിക്കും. കൂടാതെ 90 തന്മാത്രകൾ ഗവേഷണത്തിൻ റ്റെ വിവിധ ഘട്ടങ്ങളിലാണ്-7 പുതിയ തന്മാത്രകൾ ഈ വർഷം വാണിജ്യവൽക്കരിക്കും.
- 2620 കോടി രൂപയുടെ പുതിയ കോൺട്രാക്ടുകൾ ഒപ്പു വെച്ചു, ഇത് നടപ്പാക്കാനായി 250 കോടി രൂപയുടെ മൂലധന ചെലവ് ഉണ്ടാകും.
- ടാൻ ഫാക് (Tanfac) എന്ന കമ്പനിയിൽ ഓപ്പൺ ഓഫറിലൂടെ 51 % ഓഹരികൾ കരസ്ഥമാക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ അവർക്ക് 25.8 % ഓഹരികളാണ് ലഭിച്ചത്. പൊട്ടാസിയം ഫ്‌ളൂറൈഡ്, ഹൈഡ്രജൻ ഫ്ലൂ റൈഡ് എന്നിവ ഏറ്റെടുത്ത കമ്പനിയിൽ നിന്ന് ഉപയോഗപ്പെടുത്തി മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമിക്കും.
- 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 22.6 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും.
- 2022-23 ൽ രണ്ടാം പാദത്തിൽ 17.9 മെഗാവാട്ട് സോളാർ ഊർജ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രവർത്തന ചെലവ് കുറക്കാൻ സാധിക്കും.
- ഫാർമ കമ്പനികൾക്ക് വേണ്ടി ഇന്ത്യയിൽ ആദ്യമായി ചില രാസ പദാർത്ഥങ്ങളുടെ (key starting materials) ഉൽപ്പാദനം നടത്തുന്നത് വഴി നിലവിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാൻ സാധിക്കും.
- മൊത്തം കടം 796 കോടി രൂപയിൽ നിന്ന് 806 കോടി രൂപ യായി വർധിക്കും (2023-24 ൽ ). അറ്റ കടം (net debt) 500 കോടി രൂപയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
- കമ്പനിയുടെ 56 % വരുമാനം കയറ്റുമതിയിൽ നിന്നാണ് -അതിൽ 38 % യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന്. ആഗോള വിപണിയിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാകുന്നത് കയറ്റുമതി വരുമാനത്തെ ബാധിക്കാം.
- ഉൽപ്പാദന ശേഷിയുടെ 85 % വരെ ഉപയോഗപ്പെടുത്തുന്നുണ്ട്. പുതിയ തന്മാത്രകൾ കണ്ടെത്തിയും, ഉൽപ്പാദന ശേഷി കൂട്ടിയും, ചെലവ് കുറച്ചും അനുപം രസായൻ കമ്പനിക്ക് മുന്നേറാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം വാങ്ങുക (Buy)
(Stock Recommendation by JM Financial).