Image Courtesy: Cummins India Limited 
Markets

വായു മലിനീകരണം കുറഞ്ഞ എന്‍ജിനുകള്‍; ഓഹരി 20% ഉയരാന്‍ സാധ്യത

വരുമാനം റെക്കോഡ് ഉയരത്തില്‍

Sreekumar Raghavan

ഇന്ത്യയിലെ ഏറ്റവും വലിയ ഡീസല്‍, പ്രകൃതി വാതക എന്‍ജിനുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് കമ്മിന്‍സ് ഇന്ത്യ (Cummins India Ltd). ഇടത്തരം മുതല്‍ ഹെവി ഡ്യുട്ടി വാണിജ്യ വാഹനങ്ങള്‍ക്ക് 60 എച്ച് പി മുതലുള്ള എന്‍ജിനുകള്‍ നിര്‍മിക്കുന്നുണ്ട്. കൂടാതെ വിവിധ വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ ഉത്പാദന സംവിധാനങ്ങള്‍ക്കും ഉയര്‍ന്ന കുതിര ശക്തിയുള്ള എഞ്ചിനുകള്‍ നിര്‍മിക്കുന്നുണ്ട്. റെക്കോര്‍ഡ് വരുമാനം നേടിയും പുതിയ പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിനുകള്‍ നിര്‍മിച്ചും കമ്പനി വിപണിയില്‍ മുന്നേറുകയാണ്. ഓഹരിയുടെ മുന്നേറ്റ സാധ്യത അറിയാം:

1. 2023-24 ല്‍ ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡ് വരുമാനം നേടി, 2175 കോടി രൂപ (31 % വാര്‍ഷിക വളര്‍ച്ച). അറ്റാദായം 59% വര്‍ധിച്ച് 316 കോടി രൂപയായി. 

2. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എമിഷന്‍ 2.0 മാനദണ്ഡങ്ങള്‍ അനുരസരിച്ചുള്ള എന്‍ജിനുകള്‍ വില്‍ക്കാനുള്ള കാലാവധി ജൂണ്‍ 2024 വരേ നീട്ടി. നിലവില്‍ 2.0 മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിച്ച എന്‍ജിനുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്. ജൂണ്‍ 2024 മുതല്‍ എമിഷന്‍ 4.0 മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിച്ച എന്‍ജിനുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിയു. എന്നാല്‍ കമ്മിന്‍സ് 2023 ല്‍ തന്നെ പുതിയ മലിനീകരണ നിയന്ത്രണ നിലവാരമനുസരിച്ചുള്ള എന്‍ജിനുകള്‍ പുറത്തിറക്കി. ഈ എന്‍ജിനുകള്‍ക്ക് 20-50% വരെ വില കൂടുതലാണ്. ജൂണ്‍ 2024 വരെ രണ്ടു തരം എഞ്ചിനുകള്‍ സമ്മിശ്രമായി വിപണനം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

3, ആഭ്യന്തര വിപണിയിലെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 43% വര്‍ധിച്ച് 1,677 കോടി രൂപയായി, കയറ്റുമതി വരുമാനം 3% വര്‍ധിച്ച് 498 കോടി രൂപയായി.

4.എന്‍ജിന്‍ ഉത്പാദനത്തില്‍ കൂടുതല്‍ പ്രാദേശിക വത്കരണം നടത്തി മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു. ഇലക്ട്രോണിക് ഘടകങ്ങള്‍ക്കാണ് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത്.

5 . ഊര്‍ജ ജനറേറ്റര്‍ വിപണിയില്‍ ശക്തമായ വളര്‍ച്ച ഉള്ളത് കൊണ്ട് കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് കരുതുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില-2,100 രൂപ

നിലവില്‍ - 1,750 രൂപ

Stock Recommendation by HDFC Securities.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT