ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയാണ് ജുബിലന്റ്റ് ഫാര്‍മനോവ (Jubilant Pharmanova Ltd). മരുന്നുകള്‍ കൂടാതെ ജീവ ശാസ്ത്ര (life sciences ) വിഭാഗത്തിലും ബിസിനസ് നടത്തുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഗവേഷണവും,നൂതന മരുന്നുകളും വികസിപ്പിക്കുന്നുണ്ട്.
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം വരുമാനം 161 % വര്‍ധിച്ച് 329 കോടി രൂപയായി. അറ്റാദായം 4.23 % ഉയര്‍ന്ന് 91.81 കോടി രൂപയായി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 50 ശതമാനത്തില്‍ അധികമായി.
റേഡിയോ ഫാര്‍മ ബിസിനസ് കോവിഡ് വ്യാപനത്തിന് ശേഷം തിരിച്ചു കയറുകയാണ്. മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് കരുതുന്നു. അലര്‍ജിക്കുള്ള മരുന്നുകളില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ജനറിക്ക് (generic) മരുന്നുകളുടെ ബിസിനസില്‍ സമ്മര്‍ദ്ധം നേരിടുന്നുണ്ട്.
മോണ്‍ട്രിയലിലെ റേഡിയോ ഫാര്‍മ ഉല്‍പ്പാദന കേന്ദ്ര ത്തില്‍ 75 % വരെ ശേഷി ഉപയോഗ പെടുത്തുന്നുണ്ട്. റിയാക്റ്റര്‍ രണ്ടാഴ്ച്ച അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് റേഡിയോ ഐസോ ടോപ്പുകളുടെ വിതരണം തടസപ്പെട്ടു. മൂന്ന് ആഴ്ചത്തെ വില്‍പ്പന തടസപ്പെട്ടു.
വില നിര്‍ണയിക്കുന്നതില്‍ യു എസ് വിപണിയില്‍ സമ്മര്‍ദ്ധം നേരിടുന്നുണ്ട്. കോവിഡ് മരുന്നുകള്‍ വിറ്റതില്‍ 22 കോടി രൂപ വരുമാനം ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ സര്‍ക്കാര്‍ സഹായത്തോടെ ഉല്‍പ്പാദന ശേഷി വര്ധിപ്പിക്കുന്നുണ്ട്. പുതിയ മരുന്നുകള്‍ കണ്ടെത്തുന്നതിലൂടെ ഇരട്ട അക്ക വളര്‍ച്ചയും, EBITDA (പലിശക്കും, നികുതിക്കും മുന്‍പുള്ള വരുമാനം ) 30 ശതമാനം വര്‍ധനവ് ഉണ്ടാകും. ബാംഗ്ലൂരിലെ ഉല്‍പ്പാദന കേന്ദ്രം വിപുല പെടുത്തുകയാണ്.
കരാര്‍ ഗവേഷണ ബിസിനസില്‍ പുതിയ ചെറിയ നാമമാത്രകള്‍ കണ്ടെത്തിയും കമ്പനി മുന്നേറുകയാണ്. 2023 -24 ല്‍ ഇരട്ട അക്ക വളര്‍ച്ച വിറ്റുവരവില്‍ നേടാന്‍ സാധിക്കും. അടുത്ത രണ്ടു വര്‍ഷത്തേക്ക് 3500 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ചെലവ് ചുരുക്കിയും കൂടുതല്‍ വില്‍പ്പന നടത്തിയും സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 432 രൂപ
നിലവില്‍ - 377 രൂപ
( Stock Recommendation by Nirmal Bang Research )
Read DhanamOnline in English
Subscribe to Dhanam Magazine