Markets

സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കും, ഈ ഓഹരി 20% വളര്‍ച്ച നേടിയേക്കാം

വരുമാനത്തില്‍ 20.3% വര്‍ധിച്ച് 15008 കോടി രൂപ എത്തി, വില്‍പ്പനയിൽ 12.3% വർധനവ്

Sreekumar Raghavan

ഗ്രേ സിമന്റ്, വൈറ്റ് സിമന്റ്, റെഡി മിക്സ്, കോണ്‍ക്രീറ്റ് എന്നിവയുടെ ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളാണ് അള്‍ട്രാ ടെക് സിമന്റ് (Ultratech Cement Ltd). ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ പെട്ട ഈ കമ്പനി 2022 -23 ഡിസംബര്‍ പാദത്തില്‍ 20 ശതമാനത്തിലധികം വരുമാനം നേടി. ഈ കാലയളവിലെ മൊത്ത വരുമാനം 15,0008 കോടി രൂപയാണ്. വില്‍പ്പന 12.3% വര്‍ധിച്ചു. എന്നാല്‍ അറ്റാദായത്തില്‍ 9.3% കുറവ് രേഖപ്പെടുത്തി.

പ്രവര്‍ത്തന ലാഭം പ്രതീക്ഷിച്ചതിലും കുറയാന്‍ കാരണം വൈദ്യുതി, ഇന്ധന ചെലവുകള്‍ വര്‍ധിച്ചതാണ്. 2022-23 ആദ്യ 9 മാസങ്ങളില്‍ ഉല്‍പ്പാദന ശേഷി 6.8 ദശലക്ഷം ടണ്‍ വര്‍ധിപ്പിച്ചു. അടുത്ത മാസങ്ങളില്‍ 10 ദശലക്ഷം ടണ്‍ ശേഷി വര്‍ധിപ്പിക്കും. പെറ്റ് കോക്ക് വില ഒരു പരിധിക്ക് ഉള്ളിലില്‍ നിലനില്‍ക്കുമെന്ന് കരുതുന്നു. 2023 -24 ല്‍ മൊത്തം ഉല്‍പ്പാദന ശേഷി 130 ദശലക്ഷം ടണ്ണാകും.

2022 -23 മാര്‍ച്ച് പാദത്തില്‍ സിമന്റ്റ് ഡിമാന്‍ഡ് മെച്ചപ്പെടുമെന്ന് കരുതുന്നു. ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് സിമന്റ് വിലയിലും കുറവുണ്ടാകില്ല. കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബര്‍ പാദത്തില്‍ ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 40,000 ടണ്ണായിരുന്നു ഫെബ്രുവരിയില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ 65 കോടി രൂപ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ചാരത്തിന്റെ വില കുറയുമെന്ന് കരുതുന്നില്ല. 6000 -7000 കോടി രൂപയായാണ് വാര്‍ഷിക മൂലധന ചെലവ് കണക്കാക്കുന്നത്.

കോവിഡ് വ്യാപനം മൂലം പ്രതിസന്ധി ഉണ്ടായെങ്കിലും സിമന്റ് ഡിമാന്‍ഡില്‍ ആരോഗ്യകരമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ഗ്രാമീണ മേഖലയിലും, അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ സിമന്റ് ആവശ്യമായി വരും. റിയല്‍ എസ്റ്റേറ്റ് മേഖലക്ക് അനുകൂലമായ സര്‍ക്കാര്‍ നയങ്ങളും, പലിശ നിരക്കുകളും സിമന്റ് വ്യസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകും.

ഏറ്റവും വലിയ സിമന്റ് കമ്പനി, മികച്ച ബാലന്‍സ് ഷീറ്റ്, വികസന പ്രവര്‍ത്തനങ്ങള്‍, സിമന്റ് ഡിമാന്‍ഡ് വര്‍ധനവ് എന്നിവയുടെ പിന്‍ബലത്തില്‍ അള്‍ട്രാ ടെക്ക് സിമന്റ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് കരുതാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -8100 രൂപ

നിലവില്‍ - 6,728 രൂപ

(Stock Recommendation by Sharekhan by BNP Paribas )

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT