Markets

ഊര്‍ജ പാനീയങ്ങളില്‍ ശക്തമായ ഈ കമ്പനിയുടെ ഓഹരി വില 17 ശതമാനം ഉയര്‍ന്നേക്കാം

ക്ഷീര, സ്‌പോര്‍ട്‌സ് പാനീയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ

Sreekumar Raghavan

പ്രമുഖ പാനീയ ബ്രാന്‍ഡുകളുടെ ഉല്‍പ്പാദനം, ബോട്ടിലിംഗ്, വിതരണം എന്നിവ നടത്തുന്ന കമ്പനിയാണ് വരുണ്‍ ബിവറേജസ് (Varun Beverages Ltd). പെപ്സിയുടെ രാജ്യത്തെ രണ്ടാമത്തെ വലിയ ബോട്ടിലിംഗ് സ്ഥാപനമാണ്. 2023 ന്റെ ആദ്യ പാദത്തില്‍ വരുമാനത്തില്‍ 38 ശതമാനം വളര്‍ച്ച കൈവരിച്ചു. ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാന്‍ സാധ്യത ഉണ്ട്, കാരണങ്ങള്‍ അറിയാം:

1. ഊര്‍ജ പാനീയങ്ങളില്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ച ശേഷം സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, ക്ഷീര പാനീയങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയാണ്. ഇതിനായി അടുത്ത വര്‍ഷം മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും.

2. 2023 ല്‍ മൂലധന ചെലവ് 1,500 കോടി രൂപയാണ്. രാജസ്ഥാനിലെ കോട്ടയില്‍ പുതിയ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിച്ചു. നിലവിലുള്ള 6 ബോട്ടിലിംഗ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ്. മധ്യ പ്രദേശില്‍ ജബല്‍പൂരില്‍ പുതിയ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കും.

3. ദക്ഷിണ, പശ്ചിമ ഇന്ത്യയില്‍ വിപണി മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ സ്വീകാര്യത ഉണ്ട്.

4. വരുമാനം 38 ശതമാനം വര്‍ധിച്ച് 3890 കോടി രൂപയായിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് കൊണ്ടും വിവിധ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിഞ്ഞത് കൊണ്ടും മാര്‍ജിന്‍ 0.90 ശതമാനം വര്‍ധിച്ചു. അറ്റ കടം 4,000 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. അറ്റാദായം 69 ശതമാനം വര്‍ധിച്ച് 430 കോടി രൂപയായി.

5. 2022 -24 കാലയളവില്‍ വരുമാനത്തില്‍ 20 ശതമാനം, അറ്റാദായത്തില്‍ 31 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

6. വിവിധ നഗരങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ 70,000 -80,000 കൂളറുകള്‍ സ്ഥാപിക്കുന്നതിലൂടെ വിപണിയില്‍ കൂടുതല്‍ ശക്തമാകാന്‍ കഴിയും.

7. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയും വിതരണ ശൃംഖല മെച്ചപ്പെടുത്തിയും പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചും വരുണ്‍ ബിവറേജസ് അതിവേഗം വികസിക്കുകയാണ്. ഗ്രാമീണ മേഖലയിലും ശീതീകരണ സൗകര്യങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് പാനീയങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കും. ഉപ കമ്പനികളുടെ പ്രവര്‍ത്തനവും മികച്ച രീതിയില്‍ പുരോഗമിക്കുന്നു.

8. ആസ്തിയില്‍ നിന്നുള്ള ആദായം 2.50 ശതമാനം വര്‍ധിച്ചിട്ടുണ്ട്, വരും വര്‍ഷങ്ങളില്‍ 1.25 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില: 1,690 രൂപ

നിലവില്‍ വില: 1,442 രൂപ

Stock Recommendation by Motilal Oswal Investment Services).

(Equity investing is subject to market risk. Always do your own research before investing)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT