Image by Canva 
Markets

പഞ്ചസാര, ഡിസ്റ്റിലറി ബിസിനസില്‍ മധുരതരമായ വളര്‍ച്ച, ഓഹരിയില്‍ മുന്നേറ്റ സാധ്യത

സംഭരണ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വരുമാന വളര്‍ച്ചയെ ബാധിക്കാം

Dhanam News Desk

1975ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര നിര്‍മാണ കമ്പനികളില്‍ ഒന്നാണ് ബല്‍റാംപൂര്‍ ചീനി മില്‍സ് (Balrampur Chini Mills Ltd). എഥനോള്‍ ഉത്പാദനവും, വൈദ്യുതി ഉത്പാദനത്തില്‍ വൈവിദ്യവത്കരണവും നടത്തിയ ആദ്യ പഞ്ചസാര ഉത്പാദക കമ്പനികളില്‍ ഒന്നാണ്.

1. 2023-24 ഡിസംബര്‍ പാദത്തില്‍ സംയോജിത വരുമാനം 25 ശതമാനം വര്‍ധിച്ച് 1,230 കോടി രൂപയായി. പഞ്ചസാര ബിസിനസില്‍ 20.2 ശതമാനം (1,160.96 കോടി രൂപ), ഡിസ്റ്റിലറി വിഭാഗത്തില്‍ 58 ശതമാനം എന്നിങ്ങനെ വരുമാന വർധന രേഖപ്പെടുത്തി (250.49 കോടി രൂപ). പഞ്ചസാര വില്‍പ്പനയില്‍ 12.6 ശതമാനം വര്‍ധന ഉണ്ടായി, 2.3 ലക്ഷം ടണ്‍ വിറ്റു. പഞ്ചസാരയുടെ വിറ്റുവരവ് 8 ശതമാനം വര്‍ധിച്ച് ടണ്ണിന് 39,380 രൂപയായി.

2. 2023-24 ഷുഗര്‍ സീസണില്‍ കരിമ്പ് വില ടണ്ണിന് 200 രൂപ വര്‍ധിപ്പിച്ചത് കൊണ്ട് മൊത്തം മാര്‍ജിന്‍ 0.10 ശതമാനം ഇടിഞ്ഞ് 27.2 ശതമാനമായി.

3. കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ സംഭരണ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം വരുമാന വളര്‍ച്ചയെ ബാധിക്കാം.

4. 2023-24 ഷുഗര്‍ സീസണില്‍ കരിമ്പ് ചതക്കല്‍ 10 ശതമാനം വര്‍ധിക്കുമെന്ന് കരുതുന്നു. കരിമ്പില്‍ നിന്ന് പഞ്ചസാര വീണ്ടെടുക്കുന്ന നിരക്ക് 11.6 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷ.

5. 2023-24 ഡിസംബര്‍ പാദത്തില്‍ ഡിസ്റ്റിലറി ബിസിനസില്‍ നിന്ന് 250.5 കോടി രൂപ വരുമാനം ലഭിച്ചു. 2023-24 മൊത്തം വില്‍പ്പന 260 ദശലക്ഷം ലിറ്റര്‍ കൈവരിക്കാന്‍ സാധ്യത ഉണ്ട്. 2024-25ല്‍ 270 ദശലക്ഷം ലിറ്ററായി വര്‍ധിക്കും. എഥനോള്‍ നിര്‍മാണത്തിന് ചില നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ 3300 ലക്ഷം ലിറ്റര്‍ വരെ ഉത്പാദിപ്പിക്കാന്‍ സാധിക്കും.

6. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 14 ശതമാനം, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭത്തില്‍ (EBITDA) 28 ശതമാനം, അറ്റാദായത്തില്‍ 35 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

7. പലിശ ചെലവുകള്‍ 34 ശതമാനം വര്‍ധിച്ചുവെങ്കിലും  2023-24 ഡിസംബര്‍ പാദത്തില്‍ മികച്ച EBITDA മാര്‍ജിന്‍ വളര്‍ച്ച കൈവരിച്ചു -9.2 ശതമാനം (1.1% വാര്‍ഷിക വളര്‍ച്ച).

8. രാജ്യത്ത് കൂടുതല്‍ പഞ്ചസാര സ്റ്റോക്ക് 2023-24 സീസണില്‍ പ്രതീക്ഷിക്കുന്നത് കൊണ്ട് എഥനോള്‍ പരിവര്‍ത്തനവും കയറ്റുമതിയും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വഴി കമ്പനിക്ക് മെച്ചപ്പെട്ട വരുമാനവും ആദായവും നേടാന്‍ സാധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)

ലക്ഷ്യ വില - 488 രൂപ

നിലവില്‍ വില - 374.90 രൂപ.

Stock Recommendation by Systematix Institutional Equities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT