Markets

അപ്രതീക്ഷിതമായിരുന്നില്ല, എങ്കിലും കനത്ത നഷ്ടം രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ

അറ്റാദായം 90 ശതമാനം കുറഞ്ഞ് 1297 കോടി രൂപയായി

Dhanam News Desk

ടാറ്റാ സ്റ്റീലിൻ്റെ ലാഭം കുത്തനേ ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നില്ല. അറ്റാദായം 90 ശതമാനം കുറഞ്ഞ് 1297 കോടി രൂപയായി.സ്റ്റീൽ വിൽപന റിക്കാർഡ് ആയി ഉയർന്നപ്പോഴാണു ലാഭത്തകർച്ച. സ്റ്റീൽ വിലയിടിവാണു ലാഭം കുറച്ചത്. യൂറോപ്യൻ വിപണിയിലാണു കൂടുതൽ നഷ്ടം.

മൊത്തലാഭ മാർജിൻ 27.5 ശതമാനത്തിൽ നിന്ന് 10.5% ആയി. ബ്രിട്ടനിലെ യൂണിറ്റിൻ്റെ ഭാവിയെപ്പറ്റി അവിടത്തെ സർക്കാരുമായി കമ്പനി ചർച്ച നടത്തും.

എൽ ആൻഡ് ടിയും ഭാരതി എയർടെലും പ്രതീക്ഷ പോലെ മെച്ചപ്പെട്ട റിസൽട്ടുകൾ പുറത്തുവിട്ടു. 4 ജി ഉപയോക്താക്കൾ കൂടിയത് എയർടെലിനു വരുമാനം കൂട്ടി. രണ്ടാം പാദ ലാഭം 89% വർധിച്ച് 2145.2 കോടി രൂപയായി. എൽ ആൻഡ് ടി അറ്റാദായം 22.5% ഉയർന്ന് 2229 കോടി രൂപയിലെത്തി. വരുമാനം 42,763 കോടി. കമ്പനിക്ക് 51,914 കോടിയുടെ കോൺട്രാക്ടുകൾ ലഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT