Image for Representation Only  
Markets

നിലവിലെ വിദേശ വ്യാപാരനയം തുടരും.

കയറ്റുമതിയിലെ നികുതി കുടിശികകൾ തീർക്കാൻ അനുയോജ്യനടപടി

Dhanam News Desk

സർക്കാരിന്റെ നിലവിലെ വിദേശവ്യാപാരനയം തുടരും. ആറ് മാസത്തേക്ക് കൂടിയാണ് ഇപ്പോഴുള്ള നയം തുടരുന്നത്. നേരത്തെ മാർച്ച് 31 വരെ നീട്ടിയതാണ്. പിന്നീട് സെപ്റ്റംബർ 31 വരെയും ഇപ്പോൾ വീണ്ടും ആറ് മാസത്തേക്ക് കൂടിയും നീട്ടിയത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഇതിനിടയിൽ കയറ്റുമതി വ്യാപാരം ചെയ്യുന്നവർക്ക് പുതിയ പ്രോത്സാഹനാധിഷ്ഠിത പദ്ധതികൾ കൊണ്ടുവരാനും സർക്കാറിന്‌ ആലോചനയുണ്ട്. നിലവിലെ നയം 2015 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇത് അഞ്ച് വർഷത്തേക്ക് മാത്രമാണ് കൊണ്ട് വന്നിരുന്നത്.

പകർച്ചവ്യാധി മൂലമുണ്ടായ തടസ്സങ്ങളും, തുടർന്ന് രാജ്യവ്യാപകമായ ലോക്ക്ഡൗണും ബിസ്സിനസ്സുകളെ സാരമായി ബാധിച്ചതാണ്, പഴയ നയം മാറ്റാതെ തുടർന്ന് പോകാൻ കാരണം. ഇപ്പോഴുള്ള കയറ്റുമതി പ്രോത്സാഹന പദ്ധതികളും തുടരും. ഈ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് സർക്കാർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ചരക്ക് കയറ്റുമതി ഉൽപ്പന്നങ്ങളുടെ നികുതികളെ കുറിച്ചുള്ള പ്രശ്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിവിധ കയറ്റുമതികളുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർപ്പാക്കാൻ അനുയോജ്യ നടപടികൾ സർക്കാർ സ്വീകരിക്കും.

ഈ സാമ്പത്തിക വർഷത്തിൽ, കയറ്റുമതി ത്വരിതപ്പെടുത്തുകയും 400 ബില്യൺ ഡോളർ ലക്ഷ്യത്തിലെത്തുകയുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ, 256.17 ബില്യൺ ഡോളർ മൂല്യമുള്ള ചരക്ക് കയറ്റുമതി ചെയ്തിരുന്നു. 2019 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം ഉയർന്നതായിരുന്നു ഇത്. മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാൻ ഇന്ത്യ തീവ്രമായി ശ്രമിക്കുന്ന സമയത്ത്, ഒരു പുതിയ വ്യാപാര നയം ആരംഭിക്കാൻ ഇത് ശരിയായ സമയമായിരിക്കില്ലെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT