Markets

നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടായ ഇഎല്‍എസ്എസ്; കൂടുതല്‍ അറിയാം

Rakhi Parvathy

ആദായ നികുതി ഇളവ് ലഭിക്കാനുള്ള വഴികള്‍ തേടുകയാണ് എല്ലാവരും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ കൃത്യമായ പ്ലാനിംഗുകളോടെ മുന്നോട്ടു പോയാല്‍ ആദായ നികുതി ഇളവ് നേടുക എളുപ്പമാണ്. ചിട്ടയായതും നിയമപരവുമായ സമ്പാദ്യമാര്‍ഗങ്ങളിലൂടെ ആദായ നികുതി ഇളവ് ലഭിക്കാന്‍ നിരവധി മാര്‍ഗങ്ങളാണ് നമുക്ക് മുന്നിലുള്ളത്. അതില്‍ നിരവധി പേര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. നികുതി ലാഭിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാണ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള ഏതെങ്കിലും ഓപ്ഷനുകളില്‍ നിക്ഷേപിക്കുന്നത് നികുതിദായകര്‍ക്ക് പ്രതിവര്‍ഷം 1,50,000 രൂപ വരെ നികുതിയിളവ് ലഭിക്കാന്‍ സഹായകമാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ തന്നെ ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകള്‍ (ഇഎല്‍എസ്എസ്) നികുതി ലാഭത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്.

ഇഎല്‍എസ്എസിനെ കൂടുതല്‍ അറിയാം:

നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടായ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം (ഇഎല്‍എസ്എസ്) ഒരു ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്‌കീമാണ്. ഒറ്റത്തവണയായോ മാസ തവണകളായോ ഈ സ്‌കീമില്‍ നിക്ഷേപിക്കാം. സെക്ഷന്‍ 80സി-യിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുകള്‍ ലഭിക്കുന്നത്. ഓണ്‍ലൈനായോ അഡൈ്വസര്‍മാരുടെ സഹായം തേടിയോ ഈ പദ്ധതിയില്‍ ചേരാം. നിലവില്‍ പരമാവധി 1,50,000 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭ്യമാണ്.

2018 ലെ ബജറ്റ് അനുസരിച്ച്, ELSS ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ (LTCG) ആകര്‍ഷിക്കും. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 10% (സൂചികയില്ലാതെ) നികുതി ചുമത്തുംമൂലധന നേട്ടം നികുതി. ഒരു ലക്ഷം രൂപ വരെയുള്ള ലാഭം നികുതിരഹിതമാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നേട്ടങ്ങള്‍ക്ക് 10% നികുതി ബാധകമാണ്. BOI AXA Tax Advantage Fund, Mirae Asset Tax Saver Fund, Motilal Oswal Long Term Equity Fund എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

ഇഎല്‍എസ്എസില്‍ മാത്രമല്ല ഏതൊരു ഓഹരി നിക്ഷേപ പദ്ധതികളെ കുറിച്ചും പറയാറുള്ള പൊതുവായ കാര്യമാണിത്. ഓഹരി നിക്ഷേപങ്ങളില്‍ ചുരുങ്ങിയത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയെങ്കിലും വേണം നഷ്ടസാധ്യത കുറയാനും മികച്ച റിട്ടേണ്‍ ലഭിക്കാനും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT