Markets

ഒരു ലക്ഷം രൂപ 50 ലക്ഷമായി, അഞ്ച് വര്‍ഷത്തിനിടെ ഈ ഓഹരി വളര്‍ന്നത് മിന്നല്‍ വേഗത്തില്‍

135.95 രൂപ ഓഹരി വിലയിലാണ് ഈ കമ്പനി ഇന്ന് വ്യാപാരം നടത്തുന്നത്

Dhanam News Desk

ഓഹരി വിപണിയില്‍ മികച്ച നേട്ടം സമ്മാനിക്കുന്ന കമ്പനികള്‍ ധാരാളമുണ്ട്, എന്നാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ അത്ഭുതകരമായ നേട്ടം സമ്മാനിക്കുന്നവയോ? വളരെ കുറവായിരിക്കും... അല്ലേ. അത്തരത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടം സമ്മാനിച്ചിരിക്കുകയാണ് സിന്ധു ട്രേഡ്‌സ് ലിങ്ക്‌സ് ലിമിറ്റഡ്.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി അഞ്ച് വര്‍ഷത്തിനിടെ സമ്മാനിച്ചത് 5,039 ശതമാനത്തിന്റെ വളര്‍ച്ചയാണ്. അതായത്, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷം രൂപ ഈ കമ്പനില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് അത് 50 ലക്ഷത്തിന് മുകളിലെത്തിയിട്ടുണ്ടാകും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2.68 രൂപയായികുന്ന ഈ കമ്പനിയുടെ ഓഹരി വില ഇന്ന് (07-03-2022, 11.00) 135.45 രൂപ എന്ന തോതിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 1,940 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച ഈ കമ്പനി ആറ് മാസത്തിനിടെ ഉയര്‍ന്നത് എട്ട് മടങ്ങോളമാണ്. ഇന്ന് മാത്രം ഓഹരി വിലയില്‍ 4.25 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഛത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ക്ക് ആവശ്യമായ വലിയ ഉപകരണങ്ങളും സ്വന്തമായുണ്ട്. കമ്പനിയുടെ കീഴില്‍ ഛത്തീസ്ഗഡില്‍ രണ്ട് പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ സുധ ബയോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡസ് ഓട്ടോമോട്ടീവ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹരിഭൂമി കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡസ് ഓട്ടോമൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡ്, പരംമിത്ര റിസോഴ്സ് പിടിഇ ലിമിറ്റഡ് എന്നിവയും ഉള്‍പ്പെടുന്നു. സിന്ധു ട്രേഡ് ലിങ്ക്‌സ് ഷെയറുകളുടെ നിലവിലെ വിപണി മൂലധനം 6,789 കോടിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT