നിക്ഷേപകര്‍ക്ക് മധുരം പകര്‍ന്ന് യുപി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷുഗര്‍ കമ്പനിയായ ദ്വാരകേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇന്ന് (12.20, 09-03-2022) ഓഹരി വില 16 ശതമാനം ഉയര്‍ന്ന് 122.45 രൂപയിലെത്തിയ ദ്വാരകേഷ് ഷുഗര്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 28 ശതമാനത്തിന്റെ നേട്ടമാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബെഞ്ച്മാര്‍ക്ക സൂചിക മൂന്ന് ശതമാനത്തോളം ഇടിഞ്ഞപ്പോഴാണ് ഈ ഓഹരി മികച്ച നേട്ടം സമ്മാനിച്ചത്. ഒരു മാസത്തിനിടെ മാത്രം 80 ശതമാനം വളര്‍ച്ച നേടിയ ഈ കമ്പനിയുടെ ഓഹരി വില ഒരു വര്‍ഷത്തിനിടെ 244 ശതമാനവും ഉയര്‍ന്നു.
21,500 ടിസിഡി (Tons of Cane per Day) ഷുഗര്‍ ക്രഷിംഗ് കപ്പാസിറ്റിയും 163 കെഎല്‍ഡി (kilo liters per day) ഡിസ്റ്റിലറി കപ്പാസിറ്റിയുമാണ് യുപി ആസ്ഥാനമായുള്ള ദ്വാരകേഷ് ഷുഗറിനുള്ളത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ (Q3FY22), നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ (PAT) ഏകദേശം നാലിരട്ടി വര്‍ധനവ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മുന്‍വര്‍ഷത്തെ ഇതേകാലയളവിലുള്ള 7.47 കോടി രൂപയില്‍ നിന്ന് 28.88 കോടി രൂപയായാണ് ഉയര്‍ന്നത്. മൊത്തവരുമാനം മുന്‍വര്‍ഷത്തെ പാദത്തിലെ 385 കോടി രൂപയില്‍ നിന്ന് 56 ശതമാനം വര്‍ധിച്ച് 602 കോടി രൂപയായി. ഉയര്‍ന്ന ആഭ്യന്തര വില്‍പ്പന ക്വാട്ടയും പഞ്ചസാരയുടെ റിയലൈസേഷനിലെ വര്‍ധനയുമാണ് പഞ്ചസാര വിഭാഗത്തിലെ വില്‍പ്പന വളര്‍ച്ചയ്ക്ക് കാരണമായത്.
Read DhanamOnline in English
Subscribe to Dhanam Magazine