റെക്കോഡ് നേട്ടങ്ങളോടെ നിഫ്റ്റിയും (20%) സെന്‍സെകസും (19%) 2023നോട് വിടപറയുമ്പോള്‍ ധനം ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ശുപാര്‍ശ ചെയ്ത ചില ഓഹരികള്‍ 100 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നേടി കൊടുത്തു. മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ ശക്തമായത്, വിദേശ ധനകാര്യ നിക്ഷേപകരുടെ തിരിച്ചുവരവ്, മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച, കോര്‍പ്പറേറ്റ് വരുമാനത്തില്‍ സ്ഥിരത എന്നി അനൂകൂല സാഹചര്യങ്ങള്‍ ഓഹരി വിപണിയില്‍ വര്‍ഷാവസാനം സാന്റാ റാലിയും സമ്മാനിച്ചു.
ഓഹരി വിപണിയെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന നിരവധി സംഭവങ്ങള്‍ക്കും 2023 സാക്ഷ്യം വഹിച്ചു. അദാനി-ഹിന്‍ഡന്‍ബെര്‍ഗ് വിവാദം, ടി +1 സെറ്റില്‍മെന്റ്, യു.എസ് ബാങ്കിംഗ് പ്രതിസന്ധി, റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന നയം താത്കാലികമായി നിറുത്തിയത്, എച്ച്.ഡി.എഫ്.സി-എച്ച്.ഡി.എഫ്.സി ബാങ്ക് ലയനം, റെക്കോര്‍ഡ് പ്രഥമ ഓഹരി വില്‍പ്പന (173 ഐ.പി.ഒകള്‍) തുടങ്ങിയവ അതില്‍ ചിലത് മാത്രം.
വിപണി ബുള്ളിഷോ ബെയറിഷോ ആയാലും മൂല്യമുള്ള ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപകര്‍ക്ക് വഴികാട്ടിയായി ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഗവേഷണ പഠനങ്ങള്‍ക്ക് ശേഷം നിര്‍ദേശിക്കുന്ന വളര്‍ച്ച സാധ്യത ഉള്ള ഓഹരികളെ കുറിച്ച് എല്ലാ ദിവസവും ധനം ഓണ്‍ലൈനില്‍ നല്‍കി വരുന്നുണ്ട്. അതില്‍ 2023ല്‍ മികച്ച നേട്ടം നല്‍കിയ 10 ഓഹരികള്‍ നോക്കാം. ഡിസംബറിലാണ് ഇവയിൽ മിക്ക ഓഹരികളും 52 ആഴ്ചയിലെ ഉയര്‍ന്ന വില കൈവരിച്ചത്.
1. ചെന്നൈ പെട്രോളിയം കോർപ്പറേഷന്‍ (Chennai Petroleum Corporation )
നേട്ടം- 233.49%
ജനുവരി 5ന് ഈ ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ വില 208.7 രൂപയായിരുന്നു. ലക്ഷ്യ വിലയായ 254 രൂപ ഭേദിച്ച് ഡിസംബര്‍ 20ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 741.4 രൂപ കൈവരിച്ചു. വര്‍ഷാവസാനം ഓഹരി വില 696 രൂപ. (Stock Recommendation by HDFC Securities.)
2. കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ (Kalyan Jewellers India)
നേട്ടം- 190.25%
ജനുവരി 10ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയപ്പോള്‍ വില 122 രൂപയും ലക്ഷ്യ വില 138 രൂപയുമായിരുന്നു. ഡിസംബര്‍ 28ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 362 രൂപ തൊട്ട ഓഹരി വര്‍ഷാന്ത്യം 354.1 രൂപയിലാണുള്ളത്. (Stock Recommendation by Centrum Broking).
3.ജിന്‍ഡാല്‍ ഡ്രില്ലിംഗ് ഇന്‍ഡസ്ട്രീസ് (Jindal Drilling Industries)
നേട്ടം- 153.6%
ജനുവരി 6ന് ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ വില 291 രൂപയായിരുന്നു. ലക്ഷ്യ വില 360 രൂപയും ഡിസംബര്‍ 6ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 913.5 രൂപയില്‍ എത്തി. വര്‍ഷാന്ത്യം 738 രൂപ (Stock Recommendation by HDFC Securities).
4. വോള്‍ട്ടാമ്പ് ട്രാന്‍സ്‌ഫോര്‍മേഴ്സ് (Voltamp Transformers)
നേട്ടം- 136.07%
മാര്‍ച്ച് 16ന് ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ വില 2762.10 രൂപയായിരുന്നു. ലക്ഷ്യ വില 3,610 രൂപ. ഡിസംബര്‍ 19ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 6898.98 രൂപയില്‍ എത്തി. വര്‍ഷാന്ത്യം വില 6520.6 രൂപ. (Stock Recommendation by ICICI Securities).
5. ഓറോബിന്ദോ ഫാര്‍മ (Aurobindo Pharma)
നേട്ടം- 134.13%
മാര്‍ച്ച് 3നാണ് ഓഹരി വാങ്ങാന്‍ ശുപാര്‍ശ ചെയ്തത്. അന്ന് വില 463 രൂപയായിരുന്നു. ലക്ഷ്യ വില 554 രൂപയും. ഡിസംബര്‍ 22ന് ഓഹരി 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 1,100 രൂപയിലെത്തി. വര്‍ഷാന്ത്യം 1,084 രൂപയിലാണ് ഓഹരിയുള്ളത്. (Stock Recommendation by Geojit Financial Services).
6. സോമറ്റോ (Zomato Ltd )
നേട്ടം- 133.4%
ഏപ്രില്‍ 19ന് 53 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് 70 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചത്. ഡിസംബര്‍ 19ന് ഓഹരി 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 131.75 രൂപയില്‍ എത്തി. വര്‍ഷാന്ത്യം ഓഹരി വില 123.7 രൂപ. (Stock Recommendation by Motilal Oswal Financial Services).
7. ജ്യോതി ലാബ്സ് (Jyothy Laboratories)
നേട്ടം- 126.97%
മെയ് 19ന് ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ വില 211 രൂപ, ലക്ഷ്യ വില 245 രൂപ. ഡിസംബര്‍ 19ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 498.25 രൂപയിലെത്തി. വര്‍ഷാന്ത്യം വില 478.9 രൂപ (Stock Recommendation by Geojit Financial Services).
8. ടെക്നോ ഇലക്ട്രിക്ക് എന്‍ജിനീയറിംഗ് (Techno Electric Engineering)
നേട്ടം- 116.05%)
ജൂണ്‍ 12ന് ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ വില 211 രൂപ, ലക്ഷ്യ വില 480 രൂപയും. ഡിസംബര്‍ 1ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 844.15 രൂപയിലെത്തി. വര്‍ഷാന്ത്യം ഓഹരിയുള്ളത് 799.4 രൂപയില്‍. (Stock Recommendation by ICICI Direct Research).
9. എല്‍.ടി ഫുഡ്‌സ് (LT Foods)
നേട്ടം- 109.48%
മാര്‍ച്ച് 22നാണ് ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചത്. അന്ന് ഓഹരി വില 97 രൂപയായിരുന്നു. ലക്ഷ്യ വില 120 രൂപയും. ഡിസംബര്‍ 5ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 234.45 രൂപയിലെത്തി. വര്‍ഷാന്ത്യം വില 203.2 രൂപ. (Stock Recommendation by Geojit Financial Services).
10. എന്‍.സി.സി (NCC Ltd)
നേട്ടം- 89.27%
ഫെബ്രുവരി 28ന് ഓഹരിക്ക് 89 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് ഓഹരി നിക്ഷേപത്തിനായി നിര്‍ദേശിച്ചത്. അന്ന് നല്‍കിയിരുന്ന ലക്ഷ്യ വില 107 രൂപ. ഡിസംബര്‍ 8ന് ഓഹരി 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 182.85 രൂപ എത്തി. വര്‍ഷാന്ത്യം വില 168.45 രൂപയാണ്. (Stock Recommendation by Geojit Financial Services).
(Past performance is not indicative of future returns. Equity investing is subject to market risk. Always do your own research or consult a financial expert before investing)
Read DhanamOnline in English
Subscribe to Dhanam Magazine