ഇന്ത്യൻ ഓഹരി വിപണിയിലെ പോസിറ്റീവ് തരംഗം നിക്ഷേപകർക്ക് മികച്ച നേട്ടമാണ് സമ്മാനിച്ചത്. ആഗോള വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര നിക്ഷേപകരുടെ താൽപ്പര്യവും വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ ഒരാഴ്ച 11 ശതമാനം മുതൽ 36 ശതമാനം വരെ വളർച്ച രേഖപ്പെടുത്തിയ അഞ്ച് പ്രധാന ഓഹരികളാണ് ഇവിടെ പരിശോധിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മീഷോയാണ്. ഏകദേശം 36 ശതമാനത്തോളം വർധനവാണ് ഈ ഓഹരിയിൽ ഉണ്ടായത്. ഐപിഒ ലിസ്റ്റ് ചെയ്തതിന് ശേഷം നിക്ഷേപകർക്ക് 30 ശതമാനത്തിലധികം ലാഭമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതേസമയം ബിഎസ്ഇ യില്‍ ഇന്നലെ (വെള്ളിയാഴ്ച) വ്യാപാരത്തില്‍ ഓഹരി 4.67 ശതമാനം കുറഞ്ഞ് 224.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
അഞ്ച് ദിവസത്തിനുള്ളിൽ 34 ശതമാനത്തിലധികം നേട്ടം ഈ ഓഹരി സ്വന്തമാക്കി. ഒരു വർഷത്തെ കണക്കുകൾ നോക്കിയാൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു മാസമായി മികച്ച തിരിച്ചുവരവാണ് ഈ ഓഹരി നടത്തുന്നത്. കഴിഞ്ഞ ഒരു മാസ കാലയളവിൽ കമ്പനിയുടെ ഓഹരികൾ 20.75 ശതമാനം ഉയർന്നു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഈ ഓഹരി കഴിഞ്ഞ ഒരാഴ്ച കൊണ്ട് 28 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ നിക്ഷേപകർക്ക് 314 ശതമാനത്തിലധികം ലാഭം നൽകിയ ഓഹരിയാണിത്. അതേസമയം കഴിഞ്ഞ ഒരു വർഷത്തെ കാലയളവിൽ 18.28 ശതമാനം ഇടിവും ഓഹരിക്ക് സംഭവിച്ചു. ഇന്നലെ അഗ്രി-ടെക് ഇന്ത്യയുടെ ഓഹരികൾ 1.58 ശതമാനം ഉയർന്ന് 165.20 രൂപയിൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിലായി 16 ശതമാനത്തിലധികം ഉയർച്ചയാണ് ഈ ഓഹരിയിൽ ഉണ്ടായത്. വെള്ളിയാഴ്ച മാത്രം 12 ശതമാനത്തോളം വർധനവ് രേഖപ്പെടുത്താൻ റെയിൻ ഇൻഡസ്ട്രീസിന് സാധിച്ചു, ഓഹരി 124.45 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു മാസ കാലയളവിൽ കമ്പനിയുടെ ഓഹരികൾ 9.46 ശതമാനം ഉയർന്നു.
11 ശതമാനത്തിലധികം നേട്ടവുമായി ഓതം ഇൻവെസ്റ്റ്‌മെന്റും പട്ടികയിൽ ഇടംപിടിച്ചു. 2025-ൽ ഇതുവരെ 53 ശതമാനത്തിലധികം ലാഭം ഈ കമ്പനി നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. ബിഎസ്ഇ യില്‍ ഇന്നലത്തെ വ്യാപാരത്തില്‍ ഓതം ഇൻവെസ്റ്റ്‌മെന്റ് ഓഹരികൾ 7.45 ശതമാനം ഉയർന്ന് 2,904.05 രൂപയിൽ ക്ലോസ് ചെയ്തു.
വിപണിയിലെ ഇത്തരം മുന്നേറ്റങ്ങൾ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, ഓഹരി വിപണിയിലെ നിക്ഷേപം എപ്പോഴും കൃത്യമായ പഠനത്തിന് ശേഷം മാത്രമേ നടത്താവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Top 5 Indian stocks delivered up to 36% weekly returns, led by Meesho and GEM Enviro.
Read DhanamOnline in English
Subscribe to Dhanam Magazine