Markets

മോദിക്ക് 75 വയസ്, അദാനി കമ്പനി മുതല്‍ 'മോദി ഓഹരി'കള്‍ 11 വര്‍ഷം കൊണ്ട് വളര്‍ന്ന വിധം ഇങ്ങനെ; സര്‍ക്കാര്‍ നയങ്ങളുടെ പ്രത്യക്ഷ ഗുണഭോക്താക്കളോ?

ആര്‍ഇസിയും പിഎഫ്സിയുമാണ് ഏറ്റവും കൂടുതൽ വരുമാന പ്രതീക്ഷയുളള രണ്ട് കമ്പനികള്‍

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 75ാം ജന്മദിനം ആഘോഷിക്കുകയാണ്. മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തില്‍ ഓഹരി വിപണിയിലും വളർച്ചയ്ക്ക് കാരണമായി. മോദിയുടെ ഭരണകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരികളെ പട്ടികപ്പെടുത്തിയിരിക്കുകയാണ് ബഹുരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ (CLSA). മോദി പ്രധാനമന്ത്രിയായ ശേഷമുള്ള സര്‍ക്കാര്‍ നയങ്ങളുടെ ഗുണഭോക്താക്കളായും ഈ ഓഹരികളെ കണക്കാക്കാവുന്നതാണ്.

ഓഹരികള്‍

കഴിഞ്ഞ 11 വര്‍ഷ കാലയളവില്‍ 40 ശതമാനം വരുമാനവും 24 ശതമാനം സംയുക്ത വാർഷിക ഇ‌പി‌എസ് വളർച്ചയും ((Earnings Per Share) നേടി അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് പട്ടികയിൽ മുന്നിലുളളത്. 33 ശതമാനം റിട്ടേണും 18 ശതമാനം ഇപിഎസ് വളർച്ചയുമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് തൊട്ടുപിന്നിൽ. ജെ കെ സിമന്റ് ലിമിറ്റഡ് 35 ശതമാനം എന്ന ഏറ്റവും ഉയർന്ന ഇപിഎസ് വളർച്ചയും 26 ശതമാനം വരുമാനവുമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

ഇന്ത്യൻ ഹോട്ടൽസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് എന്നിവയാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മറ്റ് രണ്ട് കമ്പനികൾ. ഇവ രണ്ടും യഥാക്രമം 23 ശതമാനം വരുമാനവും യഥാക്രമം 27 ശതമാനം, 19 ശതമാനം ഇപിഎസ് വളർച്ചയും നേടി. ഊർജ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ആര്‍ഇസി (REC) ലിമിറ്റഡും പവർ ഫിനാൻസ് കോർപ്പറേഷനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. യഥാക്രമം 22 ശതമാനം, 20 ശതമാനം റിട്ടേണുകളും, ഇപിഎസ് വളർച്ച യഥാക്രമം 12 ശതമാനം, 16 ശതമാനം എന്നിങ്ങനെയുമാണ്.

അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ്, സീമെൻസ് ഇന്ത്യ ലിമിറ്റഡ്, കമ്മിൻസ് ഇന്ത്യ ലിമിറ്റഡ് എന്നിവ 20 ശതമാനത്തിലധികം വരുമാനവും ഇരട്ട അക്ക ഇപിഎസ് വളർച്ചയും നേടി പട്ടികയിൽ ഇടം നേടി.

കൂടുതല്‍ വരുമാന പ്രതീക്ഷയുളള കമ്പനികള്‍

ആര്‍ഇസിയും പിഎഫ്സിയും യഥാക്രമം 42 ശതമാനവും 30 ശതമാനവും എന്ന നിലയിൽ ഏറ്റവും കൂടുതൽ വരുമാന പ്രതീക്ഷയുളള രണ്ട് കമ്പനികളെന്ന് ബ്ലൂംബെർഗ് സമാഹരിച്ച വിശകലന ഡാറ്റ വ്യക്തമാക്കുന്നു. 26 ശതമാനം വരുമാന സാധ്യതയുമായി എന്‍ടിപിസി ലിമിറ്റഡാണ് തൊട്ടുപിന്നിൽ.

25 ശതമാനവും 23 ശതമാനവും വരുമാന സാധ്യതയുമായി അദാനി എന്റർപ്രൈസസും അദാനി പോർട്ട്സ് ലിമിറ്റഡും ഉയർന്ന വരുമാന പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നത്.

Top-performing Indian stocks during Modi’s 11-year tenure include Adani Enterprises, BEL, JK Cement, and HPCL.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT