Image courtesy:TVS Supply Chain Solutions/ canva  
Markets

ഐ.പി.ഒ ആരംഭിച്ച് ടി.വി.എസ് ഗ്രൂപ്പ് കമ്പനി; ആങ്കര്‍ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ടി.വി.എസ് ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഐ.പി.ഒയാണിത്

Dhanam News Desk

ചെന്നൈ ആസ്ഥാനമായുള്ള ടി.വി.എസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് 880 കോടി രൂപ സമാഹരിക്കുന്നതിനായി പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) ആരംഭിച്ചു. 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 280 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരിയൊന്നിന് 187-197 രൂപ നിരക്കില്‍ ഇന്ന് ആരംഭിച്ച പ്രാരംഭ ഓഹരി വില്‍പ്പന ഓഗസ്റ്റ് 14 ന് അവസാനിക്കും.

ജെ.എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ജെ. പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബി.എന്‍.പി പാരിബാ, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.കഴിഞ്ഞ 25 വര്‍ഷത്തിനിടെ ടി.വി.എസ് ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഐ.പി.ഒയാണിത്.

 മികച്ച പ്രതികരണവുമായി ആങ്കര്‍ നിക്ഷേപകർ 

കമ്പനി പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 396 കോടി രൂപ സമാഹരിച്ചിരുന്നു. ഓഹരിയൊന്നിന് 197 രൂപ നിരക്കില്‍ 2.01 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിച്ചത്.ഫ്രാങ്ക്‌ലിന്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, ടാറ്റ മ്യൂച്വല്‍ ഫണ്ട്, സുന്ദരം മ്യൂച്വല്‍ ഫണ്ട്, എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്, വിന്റോ കൊമേഴ്സ്യല്‍, സൊസൈറ്റി ജനറല്‍,ബി.എന്‍.പി പാരിബാ ആര്‍ബിട്രേജ്, കോപ്താള്‍ മൗറീഷ്യസ്, ഓറിജിന്‍ മാസ്റ്റര്‍ ഫണ്ട് എന്നിവര്‍ ഉള്‍പ്പെടെ 18 നിക്ഷേപകരാണ് ടി.വി.എസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സില്‍ ഓഹരി വാങ്ങി നിക്ഷേപം നടത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT