പ്രതീകാത്മക ചിത്രം Image Source: Canva
Markets

ഓഹരിയൊന്നിന് 75 രൂപ വരെ സൗജന്യമായി നേടാം; ഉടൻ ഡിവിഡന്റ് കൈമാറുന്ന 39 ഓഹരികൾ ഇതാ

ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ മുൻനിര ഓഹരികൾ ഉൾപ്പെടെ 39 ഓഹരികളാണ് നിക്ഷേപകർക്ക് ഡിവിഡന്റ് നൽകുന്നത്; 3 സ്മോൾ ക്യാപ് ഓഹരികളാണ് ബോണസ് ഇഷ്യൂവും സ്റ്റോക്ക് സ്പ്ലിറ്റും പ്രഖ്യാപിച്ചിട്ടുള്ളത്

Dhanam News Desk

നവംബർ 2-6 വ്യാപാര ആഴ്ചയിൽ 40-ഓളം കമ്പനികൾ ഡിവിഡന്റ്, ബോണസ് ഇഷ്യൂ, സ്റ്റോക്ക് സ്പ്ലിറ്റ് ഉൾപ്പെടെയുള്ള കോർപറേറ്റ് നടപടികൾ പ്രഖ്യാപിച്ചു. സനോഫി ഇന്ത്യ 75 രൂപ ഡിവിഡന്റ് നൽകുമ്പോൾ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ മുൻനിര ഓഹരികളും ലാഭവിഹിതം നൽകുന്നു. നിക്ഷേപകർക്ക് കൂടുതൽ വരുമാനം നേടാൻ ഈ ഓഹരികൾ ശ്രദ്ധിക്കാം.

വരുന്ന വ്യാപാര ആഴ്ചയിൽ (നവംബർ 2-6) 40-ഓളം ലിസ്റ്റഡ് കമ്പനികളാണ് ഡിവിഡന്റ്, ബോണസ് ഇഷ്യൂ, സ്റ്റോക്ക് സ്പ്ലിറ്റ് ഉൾപ്പെടെയുള്ള വിവിധ കോർപറേറ്റ് നടപടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ മുൻനിര ഓഹരികൾ നിക്ഷേപകർക്ക് ഡിവിഡന്റ് നൽകുന്നു. 3 സ്മോൾ ക്യാപ് ഓഹരികളാണ് ബോണസ് ഇഷ്യൂവും സ്റ്റോക്ക് സ്പ്ലിറ്റും പ്രഖ്യാപിച്ചിട്ടുള്ളത്.

ഡിവിഡന്റിലൂടെ അധിക വരുമാനം തേടുന്നവരായാലും വില താഴുന്നതിലൂടെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരായാലും, അടുത്ത വ്യാപാര ആഴ്ചയിൽ ശ്രദ്ധിക്കേണ്ട പ്രധാന എക്സ്-തീയതികളും ഓഹരികളും ചുവടെ ചേർക്കുന്നു.

10 രൂപയിലധികം ഡിവി‍ഡന്റ് നൽകുന്ന ഓഹരികൾ

  • കോൾ​ഗേറ്റ് പാമോലീവ് — ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 24 രൂപ — എക്സ് തീയതി: നവംബർ 2.

  • സാസ്കെൻ ടെക്നോളജീസ് — ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 12 രൂപ — എക്സ് തീയതി: നവംബർ 3.

  • ഇൻഫോസിസ് — ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 26 രൂപ — എക്സ് തീയതി: നവംബർ 3.

  • കോൾ ഇന്ത്യ — ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 10.25 രൂപ — എക്സ് തീയതി: നവംബർ 4.

  • സനോഫി ഇന്ത്യ — ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 75 രൂപ — എക്സ് തീയതി: നവംബർ 5.

  • കെയർ റേറ്റിങ്സ് — ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 10 രൂപ — എക്സ് തീയതി: നവംബർ 6.

മറ്റ് ഡിവിഡന്റ് ഓഹരികൾ

അടുത്ത വ്യാപാര ആഴ്ചയിൽ (നവംബർ 2-6) ‍ഡിവിഡന്റ് കൈമാറുന്ന മറ്റ് 33 ഓഹരികൾ കൂടിയുണ്ട്.

റൂട്ട് മൊബൈൽ (4 രൂപ), തൻല പ്ലാറ്റ്ഫോംസ് (6 രൂപ), പിറ്റി എൻജിനീയറിങ് (2 രൂപ), മസ​ഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് (5 രൂപ), ആർആർ കേബൽ (6.5 രൂപ), ​ഗ്രാവിറ്റ ഇന്ത്യ (7.7 രൂപ), വൈഭവ് ​ഗ്ലോബൽ (1.5 രൂപ), പ്രാരൂഹ് ടെക്നോളജീസ് (1 രൂപ), സിൽവർ ടച്ച് ടെക്നോളജീസ് (0.1 രൂപ), സിംഫണി (2 രൂപ), ​ഗോദ്റേജ് കൺസ്യൂമർ പ്രോഡക്ട്സ് (5രൂപ), പ്രിവി സ്പെഷ്യാൽറ്റി കെമിക്കൽസ് (5 രൂപ), ഏഷ്യൻ പെയിന്റ്സ് (5.75 രൂപ), ഷെയർ ഇന്ത്യ സെക്യൂരിറ്റീസ് (0.4 രൂപ), വരുൺ ബിവറേജസ് (0.5 രൂപ), സൺ ടിവി നെറ്റ്‍വർക്ക്സ് (3.75 രൂപ), എൻജിനീയേഴ്സ് ഇന്ത്യ (1.5 രൂപ), ഇന്ത്യൻ ടോണേഴ്സ് & ഡെവലപ്പേഴ്സ് (1.2 രൂപ), നവീൻ ഫ്ലൂറീൻ (8 രൂപ), ബി‌ർളാസോഫ്റ്റ് (3 രൂപ), ശ്രീജി ട്രാൻസ്‍ലോജിസ്റ്റിക്സ് (0.05 രൂപ), ക്വെസ് കോർപ് (5 രൂപ), രാംകൃഷ്ണ ഫോർജിങ്സ് (2രൂപ), ക്രിസക് ലിമിറ്റഡ് (4 രൂപ), ലോറസ് ലാബ്സ് (1 രൂപ), കാവേരി സീഡ് കമ്പനി (5 രൂപ), ​ഗബ്രിയേൽ ഇന്ത്യ (2.15 രൂപ), ഇന്റഫോ എഡ്ജ് (3 രൂപ), പവർ ​ഗ്രിഡ് കോർപ്, സുന്ദരം ഫാസ്റ്റ്നേഴ്സ് (4.05 രൂപ), മൻബ ഫിനാൻസ് (0.25 രൂപ), ക്യു.ജി.ഒ ഫിനാൻസ് (0.15 രൂപ), ഗോപാൽ സ്നാക്സ്.

സ്പ്ലിറ്റ് ചെയ്യുന്ന ഓഹരികൾ

  • ​ഗുജറാത്ത് നാച്ചുറൽ റിസോഴ്സസ് — 10:1 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യും. നിലവിലെ 10 രൂപ മുഖവിലയിലുള്ള ഒരു ഓഹരി, ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളാകും. ഇതിനായുള്ള റെക്കോഡ് തീയതി നവംബർ 5 ആണ്.

  • നോളജ് മറീൻ & എൻജിനീയറിങ് വർക്ക്സ് — 5:1 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യും. ഇപ്പോൾ 5 രൂപ മുഖവിലയിലുള്ള ഒരു ഓഹരി, ഒരു രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും. ഇതിനുള്ള റെക്കോഡ് തീയതി നവംബർ 6 ആണ്.

ബോണസ് ഇഷ്യൂ

  • കോൺകോഡ് ബയോടെക് — 1:1 അനുപാതത്തിൽ ബോണസ് ഇഷ്യൂ ചെയ്യും. അതായത് അ‌ർഹരായ നിക്ഷേപകർക്ക് കൈവശമുള്ള ഓരോ കോൺകോഡ് ബയോടെക് ഓഹരിക്കും ഒരു അധിക ഓഹരി വീതം സൗജന്യമായി ലഭിക്കും. ഇതിനായുള്ള എക്സ്-ബോണസ് തീയതി നവംബർ 4 ആണ്. വെള്ളിയാഴ്ച 1,245 രൂപയിലായിരുന്നു ഈ സ്മോൾ ക്യാപ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT