ഇപ്പോഴത്തെ വിപണി സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന മികച്ച തന്ത്രം വാല്യു ഇന്‍വെസ്റ്റിംഗാണ്. സഹജമായ മൂല്യത്തേക്കാള്‍ കുറഞ്ഞ തലത്തിലുള്ള കമ്പനികളില്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാല്‍ മികച്ച നേട്ടം നിക്ഷേപകര്‍ക്ക് ലഭിക്കും. നമ്മുടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ സാധാരണനിലയിലേക്കാവുമ്പോള്‍ എഫ് എം സി ജി, കാപ്പിറ്റല്‍ ഗുഡ്‌സ്, ഇന്‍ഡ്‌സട്രീസ്, മെറ്റല്‍, ഇന്‍ഫ്ര, ഓട്ടോ, ബാങ്കിംഗ് മേഖലകള്‍ക്ക് അത് ഗുണകരമാകും. കോവിഡ് രണ്ടാം തരംഗം ഏറെ പ്രതികൂലമായി ബാധിച്ച ഈ മേഖലയിലെ പ്രകടനം ഇപ്പോള്‍ അത്ര മികച്ച രീതിയിലല്ലെങ്കിലും ഭാവിയില്‍ നേട്ടം ലഭിക്കാം. ദീര്‍ഘകാലത്തേക്് നോക്കിയാല്‍ രാജ്യത്തെ പുതുതലമുറ കമ്പനികള്‍, ആഗോളതലത്തിലെ കോണ്‍ട്രാക്ട് മാനുഫാക്‌ചേഴ്‌സ്, കെമിക്കല്‍, ഐടി, ഫാര്‍മ സെക്ടറുകള്‍ എന്നിവയെല്ലാം തന്നെ നേട്ടം സമ്മാനിച്ചേക്കും.
വിപണിയില്‍ തിരുത്തല്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ സംഭവിക്കാനിടയുള്ള നഷ്ടം ഒഴിവാക്കാന്‍ ഇപ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. മീഡിയം ടേമില്‍ വിപണിയില്‍ കണ്‍സോളിഡേഷന്‍ ഉണ്ടാകാനാണിട. ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്തുലിതമായ സമീപനത്തോടെ ദീര്‍ഘകാല നിക്ഷേപം നടത്തുന്നതാകും നല്ലത്.
മിഡ് - സ്‌മോള്‍ കാപ് ഓഹരികളുടെ മികച്ച പ്രകടനം നിക്ഷേപകര്‍ക്ക് ന്യായമായ നേട്ടം സമ്മാനിച്ചേക്കും. റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകള്‍, നേരിട്ടുള്ള നിക്ഷേപം എന്നിവയിലൂടെയുമെല്ലാം വിപണിയിലേക്ക് പണം ഒഴുകി വരുന്നുണ്ട്. ഇതിനിടെ വിപണിയില്‍ കണ്‍സോളിഡേഷന്‍ വന്നാലും അടുത്ത 3 - 5 വര്‍ഷത്തിനിടെ ഓഹരി വിപണി പ്രതിവര്‍ഷം ശരാശരി 10-15 നേട്ടം നല്‍കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine