1. കാര്‍ഡ് നല്‍കിയ സ്ഥാപനത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ കസ്റ്റമര്‍ എക്‌സിക്യൂട്ടീവിനെ അറിയിക്കുക.
2. അതിനു കഴിഞ്ഞില്ലെങ്കില്‍ നെറ്റ് ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ് വഴി കാര്‍ഡ് ഉടനടി ബ്ലോക്ക്/ലോക്ക് ചെയ്യുക.
3. സമീപകാലത്തെ പണമിടപാടുകള്‍ പരിശോധിച്ച് സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസില്‍ അറിയിക്കുക.
4. വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് സ്‌റ്റേഷനിലെത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.
5. തട്ടിപ്പിന് ഇരയായെങ്കില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും പരാതിപ്പെടാം. https://cybercrime.gov.in/
6. പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക. ചില ബാങ്കുകള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്.
7. കാര്‍ഡുമായി ബന്ധിപ്പിച്ച പതിവു പേമെന്ററ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക.
Read DhanamOnline in English
Subscribe to Dhanam Magazine