Photo : Dulquer Salmaan / Facebook 
Entertainment

65 കോടി പിന്നിട്ടു; കുറുപ്പിന് പിന്നാലെ ദുല്‍ഖറിന്റെ 'സീതാരാമം' 100 കോടി ക്ലബ്ബിലേക്ക് എത്തുമോ?

തിയേറ്റര്‍ കളക്ഷന്‍ കുതിക്കുന്നു, മികച്ച സ്വീകാര്യത അന്യഭാഷകള്‍ക്ക്

Dhanam News Desk

ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായ സീതാരാമം (Sita Ramam) റെക്കോര്‍ഡ് കളക്ഷനില്‍ കോടി ക്ലബ്ബുകളില്‍ ഇടം നേടി മുന്നോട്ട്. ദുല്‍ഖറിന്റെ തന്നെ കുറുപ്പ് സിനിമയ്ക്ക് 112 കോടി ആഗോള കളക്ഷന്‍ റിപ്പോര്‍ട്ടെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷമാണ് സീതാരാമത്തിന്റെ കളക്ഷന്‍ വിവരങ്ങളും ചര്‍ച്ചയാകുന്നത്. ചിത്രത്തിന് 15 ദിവസം കൊണ്ട് 65 കോടി കളക്ഷന്‍ നേടിയതായാണ് പുറത്തുവരുന്നത്.

Photo : Dulquer Salmaan / Facebook

കുറുപ്പിനും (Kurup) മികച്ച തിയേറ്റര്‍ വരുമാനമാണ് നേടാനായത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ ഉള്‍പ്പെടെ 112 കോടിയാണ് ചിത്രം നേടിയത്. ഉയര്‍ന്ന സാറ്റലൈറ്റ് റൈറ്റ്‌സിനു പുറമെ തിയേറ്റര്‍ വരുമാനവുമാണ് ചിത്രത്തെ 100 കോടി ക്ലബ്ബെത്തിച്ചത്. തിയേറ്ററുകളില്‍ 50 ശതമാനം മാത്രം ആളുകളെ അനുവദിച്ചുകൊണ്ടുള്ള പ്രദര്‍ശനമായിട്ടുകൂടി കുറുപ്പ് സിനിമയ്ക്ക് മികച്ച കളക്ഷന്‍ നേടാന്‍ കഴിഞ്ഞു. എന്നാല്‍ മലയാളഭാഷയേക്കാള്‍ മറ്റുപതിപ്പുകളിലാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ കളക്ഷന്‍ നേടുന്നത്.

കേരളത്തിന് പുറത്ത് കൃഷ്ണാഷ്ടമി അവധി ദിവസം പല തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്‍ ആയിരുന്നു. അ്‌നേദിവസം മാത്രം ചിത്രം 1.15 മില്യണ്‍ ഡോളറിലധികം ഗ്രോസ് നേടി, അതായത് പത്ത് കോടി രൂപയടുത്ത് ഒറ്റ ദിവസത്തെ തിയേറ്റര്‍ വരുമാനം. ചിത്രം ഈ വാരാന്ത്യത്തില്‍ കൂടുതല്‍ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് ഫാന്‍സ് പേജുകളിലെ ചര്‍ച്ച.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT