Courtesy: x.com/ChennaiIPL
Entertainment

ഐപിഎല്‍ പ്രശ്‌നത്തിലോ? ടിവി കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍ഇടിവ്; പരസ്യ ബജറ്റ് കുറച്ച് ബ്രാന്‍ഡുകള്‍

2025നെ അപേക്ഷിച്ച് ലീഗിന്റെ ആദ്യ പകുതിയില്‍ റ്റേിംഗില്‍ വലിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 4.57ല്‍ നിന്ന് റേറ്റിംഗ് 3.71ലേക്ക് താഴ്ന്നു

Dhanam News Desk

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് അതിന്റെ നല്ലകാലം പിന്നിട്ടോ? ഈ സീസണിലെ ടിവി വ്യൂവര്‍ഷിപ്പ് കണക്കുകള്‍ ഇങ്ങനെയൊരു ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലീഗിന്റെ ആദ്യ പകുതിയിലെ കണക്കുകള്‍ സംഘാടകര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും അത്ര സന്തോഷം പകരുന്നതല്ല. ടിവിയില്‍ കളി കാണുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2025നെ അപേക്ഷിച്ച് ലീഗിന്റെ ആദ്യ പകുതിയില്‍ റ്റേിംഗില്‍ വലിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 4.57ല്‍ നിന്ന് റേറ്റിംഗ് 3.71ലേക്ക് താഴ്ന്നു. 18 ശതമാനത്തിന്റെ ഇടിവ്. ആവറേജ് വ്യൂവര്‍ഷിപ്പ് 26 ശതമാനം ഇടിഞ്ഞ് 10.6 മില്യണില്‍ നിന്ന് 7.84 മില്യണ്‍ വ്യൂവേഴ്‌സിലേക്ക് താഴ്ന്നു.

ബ്രാന്‍ഡുകളിലും പിന്മാറ്റം

ഐപിഎല്ലിന്റെ പരസ്യം നല്കുന്ന ബ്രാന്‍ഡുകളുടെ എണ്ണത്തില്‍ ഇത്തവണ വലിയ കുറവുണ്ടായി. 31 ശതമാനം താഴ്ന്ന് 45 ബ്രാന്‍ഡുകളാണ് ഇത്തവണ പരസ്യം നല്കാനുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 65 ആയിരുന്നു. ഏകദേശം 44 ബ്രാന്‍ഡുകള്‍ ഐപിഎല്ലിനിടെയുള്ള പരസ്യം നല്കുന്നതില്‍ നിന്ന് പിന്മാറി. അതേസമയം, പുതിയ 24 ബ്രാന്‍ഡുകള്‍ വന്നു.

ഓണ്‍ലൈന്‍ മണിഗെയിമിംഗ് ആപ്പുകള്‍ക്ക് കേന്ദ്രം നിരോധനം കൊണ്ടുവന്നത് ഐപിഎല്ലിന്റെയും ടിവി സംപ്രേക്ഷണം നേടിയ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെയും വരുമാനത്തെ ബാധിച്ചു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ പരസ്യം നല്കാന്‍ മത്സരിക്കുകയായിരുന്നു ഡ്രീംഇലവനും മൈഇലവന്‍സര്‍ക്കിളും ഉള്‍പ്പെടെയുള്ള കമ്പനികള്‍. ഈ കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ പരസ്യ, സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം ഇടിഞ്ഞു.

എന്താണ് കാരണം?

ഐപിഎല്‍ മുഴുവന്‍ സമയം കാണുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആവേശം നിറഞ്ഞ മത്സരങ്ങള്‍ കുറഞ്ഞത്, സൂപ്പര്‍താരങ്ങളുടെ പ്രകടനം മോശമായത് ഉള്‍പ്പെടെ ഒന്നിലേറെ കാരണങ്ങള്‍ ഇതിനു കാരണമായി പറയുന്നു. അതേസമയം, ടിവിയില്‍ കളി കാണുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ഓണ്‍ലൈന്‍ കാഴ്ച്ചക്കാരുടെ സംഖ്യ വര്‍ധിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT