സിനിമ വ്യവസായത്തിലെ തൊഴിലന്തരീക്ഷം സ്ത്രീകള്‍ക്ക് അനുകൂലമല്ല എന്ന ആരോപണം ചൂടേറിയ ചര്‍ച്ചാ വിഷയമായത് നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ്.
എന്തായാലും അതിന് മാറ്റം വരുന്നുണ്ടെന്നാണ് ഈയിടെ ഡബ്ല്യൂസിസി അംഗങ്ങള്‍ താരസംഘടനയായ അമ്മയുമായി നടത്തിയ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്.
ആരോഗ്യകരമായ ചര്‍ച്ചയാണ് കൂടിക്കാഴ്ചയില്‍ നടന്നതെന്ന് മീറ്റിംഗിന് ശേഷം ഡബ്ല്യൂസിസി അംഗങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ആരോഗ്യകരമായ തൊഴിലന്തരീക്ഷത്തിലേക്കുള്ള ഞങ്ങളുടെ ആദ്യപടിയാണ് ഇതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം നടിപദ്മപ്രിയ പ്രതികരിച്ചത്. നടിമാരായ രേവതിയും പാര്‍വതിയും ഈ അഭിപ്രായത്തോട് യോജിച്ചു.
നടിയെ ആക്രമിച്ചസംഭവത്തില്‍ ആരോപണ വിധേയനായ ദിലീപിനെഅമ്മ യിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ ഡബ്ല്യൂസിസി അംഗങ്ങള്‍ അമ്മയുമായി ചര്‍ച്ച വേണമെന്ന് തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കൂടിക്കാഴ്ച നടത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine