Entertainment

നിശബ്ദ കോമഡികളിലൂടെ ജനപ്രിയനായി, ഇപ്പോള്‍ ടിക് ടോക്കിലെ ഒന്നാമനായി ഖാബി ലാം

ഡി അമേലിയോയെ മറികടന്നാണ് ഈ നേട്ടം ഖാബി ലാം സ്വന്തമാക്കിയത്

Dhanam News Desk

സോഷ്യല്‍ മീഡിയ (Social Media) പ്ലാറ്റ്‌ഫോമായ ടിക് ടോക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒന്നാമനായി ഖാബി ലാം (Khaby Lame). നിശബ്ദ കോമഡി സ്‌കിറ്റുകളിലൂടെ ശ്രദ്ധേയമായ ഖാബി ലാമിന് 142.7 മില്യണ്‍ ഫോളോവേഴ്‌സാണ് ടിക് ടോക്കിലുള്ളത് (Tik Tok). മുമ്പ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒന്നാമതുണ്ടായിരുന്ന അമേരിക്കന്‍ ടിക്ടോക്ക് താരം ചാര്‍ലി ഡി അമേലിയോയെ മറികടന്നാണ് സെനഗലില്‍ ജനിച്ച 22-കാരനായ ഖാബി ലാം ഈ നേട്ടം സ്വന്തമാക്കിയത്. ഡി അമേലിയോയ്ക്ക് 142.3 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്.

ഇറ്റലിയില്‍ താമസമാക്കിയ ലാം, ടിക് ടോക്കിന്റെ ഡ്യുയറ്റ്, സ്റ്റിച്ചിംഗ് ഫീച്ചറുകള്‍ ഉപയോഗിച്ചാണ് തുടക്കത്തില്‍ പ്രശസ്തി നേടിയത്. മില്യണുകളോളം വ്യൂവേഴ്‌സും ലൈക്കുകളും നേടിയ അദ്ദേഹം ഇപ്പോള്‍ നിശബ്ദ കോമഡി സ്‌കിറ്റുകളാണ് പോസ്റ്റ് ചെയ്യുന്നത്. ഇതിന് ആഗോളതലത്തില്‍ വന്‍ ജനപ്രീതിയും ലഭിച്ചു. ഇതോടെയാണ് ലാമിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ ഉയര്‍ന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT