Entertainment

ഓണം ആഘോഷമാക്കാന്‍ ഒ.ടി.ടി, തീയറ്റര്‍ റിലീസുകളുടെ ഘോഷയാത്ര; ചിത്രങ്ങളുടെ ലിസ്റ്റിതാ

മലയാളികള്‍ ഏറ്റവും കൂടുതല്‍ തീയറ്ററിലെത്തുന്ന സമയമാണ് ഓണക്കാലം. നീണ്ടുനില്‍ക്കുന്ന അവധിയും കുടുംബപ്രേക്ഷകരുടെ സാന്നിധ്യവും മലയാള സിനിമയ്ക്ക് പണം വാരാനുള്ള അവസരം കൂടിയാണ് ഓണം ഒരുക്കുന്നത്

Dhanam News Desk

ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മലയാളത്തില്‍ ഒ.ടി.ടി റിലീസുകളുടെ പെരുമഴ. തീയറ്ററില്‍ ഹിറ്റായതും അല്ലാത്തതുമായ നിരവധി ചിത്രങ്ങളാണ് വരുംദിവസങ്ങളില്‍ പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ വഴി ആരാധകരിലേക്ക് എത്തുന്നത്.

മലയാളികള്‍ ഏറ്റവും കൂടുതല്‍ തീയറ്ററിലെത്തുന്ന സമയമാണ് ഓണക്കാലം. നീണ്ടുനില്‍ക്കുന്ന അവധിയും കുടുംബപ്രേക്ഷകരുടെ സാന്നിധ്യവും മലയാള സിനിമയ്ക്ക് പണം വാരാനുള്ള അവസരം കൂടിയാണ് ഓണം ഒരുക്കുന്നത്.

വരുംദിവസങ്ങളില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളേതെന്ന് നോക്കാം

സര്‍ക്കീട്ട്: ആസിഫലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തീയറ്ററുകളില്‍ ഭേദപ്പെട്ട അഭിപ്രായം നേടിയിരുന്നു. മനോരമമാക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ധീരന്‍: കോമഡി ട്രാക്കിലെത്തുന്ന ധീരന്‍ ഇതിനകം തന്നെ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. സണ്‍നെക്സ്റ്റിലാണ് ചിത്രം സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്.

പെരുമാനി: സണ്ണി വെയ്ന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച പെരുമാനി തീയറ്ററില്‍ കാര്യമായ വിജയമായിരുന്നില്ല. സൈന പ്ലേയാണ് ഓണ്‍ലൈന്‍ റിലീസിംഗിന് ചിത്രം എത്തിച്ചിരിക്കുന്നത്.

കമ്മട്ടം: സുദേവ് നായര്‍ നായകനായെത്തുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം കമ്മട്ടം സെപ്റ്റംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സീഫൈവ് (Zee5) പ്ലാറ്റ്‌ഫോമിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

തീയറ്റര്‍ റിലീസിന് മോഹന്‍ലാലും

ഇത്തവണത്തെ ഓണത്തിന് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ 'ഹൃദയപൂര്‍വം' ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. കുടുംബ പ്രേക്ഷകരെ ലക്ഷ്യംവച്ചുള്ള ചിത്രം ഇനീഷ്യല്‍ കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 28നാണ് തീയറ്ററിലെത്തുന്നത്.

ഫഹദ് ഫാസിലിന്റെ 'ഓടും കുതിര ചാടും കുതിര' സംവിധാനം ചെയ്തിരിക്കുന്നത് അല്‍താഫ് സലീം ആണ്. ഓഗസ്റ്റ് 29നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഫാമിലി കോമഡി വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം.

ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ഫാന്റസി ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവിന്റെ റോളിലാണ് ഇത്തവണയെത്തുന്നത്. കല്യാണി പ്രിയദര്‍ശനാണ് ലീഡ് റോളിലെത്തുന്നത്. ഒന്നിലേറെ ഭാഗങ്ങളായി ഇറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രമാണിത്.

Upcoming Onam 2025 OTT and theatrical Malayalam movie releases featuring top stars and family-friendly content

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT