canva
Entertainment

ഈയാഴ്ച്ച മലയാള സിനിമയില്‍ ഒ.ടി.ടി റിലീസുകളുടെ പെരുമഴ; വിശദാംശങ്ങള്‍ അറിയാം

മുമ്പ് വലിയ തുക നല്കി ചിത്രങ്ങള്‍ എടുക്കുന്നതായിരുന്നു രീതി. തീയറ്ററില്‍ പരാജയപ്പെട്ട സിനിമകള്‍ പോലും ഇത്തരത്തില്‍ ഒ.ടി.ടികള്‍ വാങ്ങിയിരുന്നു.

Dhanam News Desk

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയില്‍ ഒ.ടി.ടി റിലീസുകള്‍ സജീവമായ വര്‍ഷമാണിത്. മുന്‍ വര്‍ഷങ്ങളില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ പോലും ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വാങ്ങുന്നുണ്ട്. വരുമാനം വീതിച്ചെടുക്കുന്ന രീതിയിലേക്ക് മാറിയതാണ് ഇത്രമാത്രം റിലീസിംഗ് വരാന്‍ കാരണം.

മുമ്പ് വലിയ തുക നല്കി ചിത്രങ്ങള്‍ എടുക്കുന്നതായിരുന്നു രീതി. തീയറ്ററില്‍ പരാജയപ്പെട്ട സിനിമകള്‍ പോലും ഇത്തരത്തില്‍ ഒ.ടി.ടികള്‍ വാങ്ങിയിരുന്നു. എന്നാല്‍, ഇത് പ്ലാറ്റ്‌ഫോമുകള്‍ക്ക് സാമ്പത്തികനേട്ടം നല്കാതിരുന്നതോടെ സിനിമ വാങ്ങുന്നത് നിര്‍ത്തിവച്ചിരുന്നു. സിനിമ കാണുന്നതിനനുസരിച്ച് വരുമാനം പങ്കുവയ്ക്കുന്ന രീതി വന്നതോടെയാണ് ഒ.ടി.ടി റിലീസിംഗും സജീവമായത്. വരുന്ന ദിവസങ്ങളില്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മനസാവാചാ

ദിലീഷ് പോത്തന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, കിരണ്‍ കുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം കോമഡി ട്രാക്കിലാണ് ഒരുക്കിയിരിക്കുന്നത്. തീയറ്ററില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്ത ചിത്രം മനോരമ മാക്‌സില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

വ്യസനസമേതം ബന്ധുമിത്രാദികള്‍

ഫാമിലി കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. തീയറ്ററില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടിയ ചിത്രത്തില്‍ അനശ്വര രാജന്‍, സിജു സണ്ണി, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 മുതല്‍ മനോരമ മാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള

റിലീസിന് മുമ്പേ വിവാദത്തിലായ ചിത്രമാണ് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. കോര്‍ട്ട് ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയറ്ററില്‍ ഭേദപ്പെട്ട വിജയം നേടിയ ചിത്രങ്ങളിലൊന്നാണിത്. സീഫൈവ് (Z5) ആണ് ഒ.ടി.ടി അവകാശം നേടിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.

ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്

ഗൗതം മേനോന്‍ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിന് തീയറ്ററില്‍ വലിയ വിജയം നേടാനായില്ല. എന്നാല്‍ ഭേദപ്പെട്ട അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോ ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നു. റിലീസിംഗ് തീയതി വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.

A round-up of this week’s Malayalam OTT releases, featuring new films on Manorama Max, Zee5, and Amazon Prime Video

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT