Entertainment

Must Read : Extraordinary Achievers by Dhanam Books

വെല്ലുവിളികളെ അതിജീവിച്ച് മോഹിപ്പിക്കുന്ന സംരംഭക വിജയങ്ങള്‍ നേടിയവര്‍

Dhanam News Desk

Extraordinary Achievers

By Dhanam Books

മലയാളിയുടെ ജീവിതപരിസരങ്ങളിലുള്ള പന്ത്രണ്ട് പേര്‍. വെല്ലുവിളികളെ അതിജീവിച്ച് മോഹിപ്പിക്കുന്ന സംരംഭക വിജയങ്ങള്‍ നേടിയവര്‍. നാടകീയമായ അവരുടെ യാത്ര വിവരിക്കുന്നതാണ് ധനം ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന Extraordinary Achievers.സംഭ്രമജനകമായ ഒരു നോവല്‍ പോലെയാണ് ഇവര്‍ പന്ത്രണ്ടുപേരുടെയും സംരംഭജീവിതം, വെല്ലുവിളികളുടെ അലയൊടുങ്ങാത്ത കടല്‍ പോലെ. പക്ഷേ, ഓരോ ഘട്ടത്തെയും അവര്‍ അതിജീവിക്കുന്നുണ്ട്. വിജയം കൊണ്ട് അവരുടെ നിശ്ചയദാര്‍ഢ്യം അടയാളപ്പെടുത്തുന്നുമുണ്ട്.

കെഎസ് ബാലഗോപാല്‍ (ദേവി ഫാര്‍മ), വി. നൗഷാദ് (വാക്കറൂ), ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ (പങ്കജകസ്തൂരി), ഫൈസല്‍ ഖാന്‍ (നിംസ്), ഷീല കൊച്ചൗസേപ്പ് (വി സ്റ്റാര്‍) പ്രമോദ് പി തേവന്നൂര്‍ (എസ്‌സിഎംഎസ്), ബിജു തോമസ് (സെവന്‍സീസ്), ബേബി മാത്യു (സോമതീരം), ദേവദാസ് പാറയ്ക്കല്‍ (ടെക്നൗമിക്സ്), അര്‍ഷാദ് അബ്ദുള്ള (കല്യാണ്‍ കേന്ദ്ര), ഇബ്രാഹിം പി (ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ്), ബിനീസ് ജോസഫ് (നിരവത്ത് ജൂബിലി ചിറ്റ്സ്) എന്നിങ്ങനെ പന്ത്രണ്ടുപേര്‍, എങ്ങനെയാണ് വിജയകരമായ സംരംഭം കെട്ടിപ്പടുത്തതെന്ന് തുറന്നു പറയുന്നു.

ഇവരുടെയെല്ലാം സംരംഭകയാത്രയും സംരംഭം തുടങ്ങുന്നതിനുള്ള ആശയം വന്ന വഴിയുമെല്ലാം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന വസ്തുതയുണ്ട്. തങ്ങള്‍ നേരിട്ടതോ, അല്ലെങ്കില്‍ ചുറ്റിലുമുള്ള സമൂഹം അനുഭവിക്കുന്നതോ ആയ പ്രശ്നത്തിന് ഏറ്റവും മികച്ച പരിഹാരമാണ് ഇവര്‍ നല്‍കുന്നത്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്കാലവും ഉള്ളില്‍ പേറാവുന്ന മന്ത്രമാണിത്. മാധ്യമപ്രവര്‍ത്തകയായ ടിഎസ് പ്രീത ആവേശോജ്ജ്വലമായ കഥപോലെ വായിച്ചുപോകാന്‍ പറ്റുന്ന വിധത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നതും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT