Entertainment

സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് Ready Player One (2018)

ഒയാസിസ് എന്ന വെര്‍ച്വല്‍ ലോകത്ത് സമയം ചെലവഴിക്കുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.

Dhanam News Desk

Ready Player One (2018)

Director: Steven Spielberg

IMDb Rating: 7.4

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ സയന്റിഫിക് ഫിക്ഷന്‍ ആക്ഷന്‍ മൂവിയാണ് റെഡി പ്ലെയര്‍ വണ്‍. 2045 ആണ് കഥയുടെ പശ്ചാത്തലം. ഒയാസിസ് എന്ന വെര്‍ച്വല്‍ ലോകത്ത് സമയം ചെലവഴിക്കുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.

ഒയാസിസിന്റെ സ്ഥാപകന്‍ ജെയിംസ് ഹാലിഡേ മരണശേഷം തന്റെ കമ്പനിയുടെ ഉടമസ്ഥാവകാശം കൈമാറാന്‍ ഒരു ട്രഷര്‍ ഫണ്ട് പ്ലാന്‍ ചെയ്യുന്നു. ഈ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ വെയ്ഡ് വാട്സ് എന്ന യുവാവും സുഹൃത്തുക്കളും നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്.

മെറ്റാവേഴ്സ് എന്താണെന്ന് മനസിലാക്കാനും അത് ലോകത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് അറിയാനും താല്‍പ്പര്യമുള്ളവര്‍ കണ്ടിരിക്കേണ്ട ചിത്രം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT