Moneyball (2011)
Director: Benntte Miller, IMDb: 7.6
പുത്തന്‍ സംരംഭകര്‍ക്ക് ശക്തമായ പ്രചോദനമേകാന്‍ കെല്‍പ്പുള്ള സ്പോര്‍ട്സ് ബയോപിക്കാണ് മണിബോള്‍. ഫണ്ടിന്റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ പുതിയ കളിക്കാരെ തെരഞ്ഞെടുക്കുന്നതിനായി തല പുകയ്ക്കുന്ന ടീം മാനേജര്‍, കമ്പ്യൂട്ടര്‍ ജനറേറ്റഡ് അനാലിസിസിലൂടെ അത് സാധ്യമാക്കുകയും ഫലം നേടുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച്, കൃത്യമായ പരിഹാരം കണ്ടെത്തി എങ്ങനെ ഫലമുണ്ടാക്കിയെടുക്കാമെന്ന് സിനിമ കാട്ടിത്തരുന്നു. ഭയവും ഉദാസീനതയും വെടിഞ്ഞാല്‍ മാത്രമേ സ്പോര്‍ട്സിലെന്ന പോലെ, ബിസിനസിലും വിജയം കൈവരിക്കാനാവൂയെന്ന പാഠവും സിനിമ പകരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Read DhanamOnline in English
Subscribe to Dhanam Magazine