Entertainment

മറക്കല്ലേ, ഇന്നും നാളയും നെറ്റ്ഫ്‌ളിക്‌സ് സൗജന്യമാണ്; ഉപയോഗിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

നേരത്തെ പുറത്തുവിട്ടത് പോലെ ഇന്നും നാളെയും നെറ്റ് ഫ്‌ളിക്‌സ് ഇന്ത്യയില്‍ സൗജന്യമാണ്. സ്ട്രീംഫെസ്റ്റ് എന്ന പേരിലാണ് രണ്ട് ദിവസത്തെ (ഡിസംബര്‍ 5, 6) ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരിക്കാരല്ലാത്തവര്‍ക്കും ആപ്ലിക്കേഷനിലെ എല്ലാ ഉള്ളടക്കം രണ്ട് ദിവസം സമയ പരിധി ഇല്ലാതെ സൗജന്യമായി കാണാം.

Dhanam News Desk

ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളില്ലാതെ നെറ്റ്ഫ്‌ളിക്‌സില്‍ എന്തും കാണാന്‍ കഴിയും എന്നതാണ് സ്ട്രീം ഫെസ്റ്റിന്റെ പ്രത്യേകത. നെറ്റ്ഫ്‌ളിക്‌സിന്റെ വെബ്സൈറ്റിലോ അപ്ലിക്കേഷനിലോ അക്കൗണ്ട് ആരംഭിച്ചാല്‍ ഡിസംബര്‍ 6 ന് രാത്രി 12 മണി വരെ നിങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സിലെ മുഴുവന്‍ പരിപാടികളും സൗജന്യമായി കാണാം. സ്ട്രീംഫെസ്റ്റിനായി നിങ്ങള്‍ സൈന്‍ അപ്പ് ചെയ്യുമ്പോള്‍ പണമടച്ചുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമായ എല്ലാ നെറ്റ്ഫളിക്‌സ് സേവനങ്ങളും നിങ്ങള്‍ക്കും ലഭിക്കും. ഫ്രീ ടൈം ഡിസംബര്‍ 7 വെളുപ്പിന് 12.01 ന്് അവസാനിക്കും. അതിനു ശേഷം പണം നല്‍കി ഉപയോഗിക്കാം അല്ലെങ്കില്‍ സൗന്‍ ഔട്ട് ചെയ്യാം.

സൈന്‍ അപ്പ് ചെയ്തവര്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ടിവി, ഗെയിമിംഗ് കണ്‍സോള്‍, ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, പിസി എന്നിവയില്‍ നെറ്റ്ഫ്‌ളിക്‌സ് ബ്രൗസ് ചെയ്യാന്‍ കഴിയും.

സേവനം ലഭിക്കാന്‍ എന്ത് ചെയ്യണം ?

നെറ്റ്ഫ്‌ളിക്‌സില്‍ ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ട് ആരംഭിക്കണം.

നിങ്ങളുടെ ഫോണില്‍ പ്ലേസ്റ്റോറിലോ ഐഒഎസിലോ നിന്ന് നെറ്റ്ഫ്‌ളിക്‌സ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അല്ലെങ്കില്‍ നെറ്റ്ഫ്‌ളിക്‌സ് ഡോട്ട് കോം സ്ട്രീം ഫെസ്റ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്തതിനുശേഷം, നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കി സൈന്‍ അപ്പ് ചെയ്ത് പാസ്വേഡ് സൃഷ്ടിക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT