ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ ഒ.ടി.ടി റിലീസുകളുടെ പെരുമഴക്കാലമാണ്. റവന്യു ഷെയറിംഗ് രീതിയിലേക്ക് മാറിയതോടെ കൂടുതല്‍ മലയാള ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ആകര്‍ഷിക്കുന്നുണ്ട്.
ഈ മാസം റിലീസ് ചെയ്യുന്ന മലയാളം ഒ.ടി.ടി ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സീഫൈവ് (ZEE5) ആണ്. ഒക്‌ടോബര്‍ 17 മുതലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജൂണില്‍ തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സേതുനാഥ് പത്മകുമാര്‍ ആണ്. തീയറ്ററില്‍ കാര്യമായ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല.
ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷ് തീയറ്ററില്‍ ഭേദപ്പെട്ട അഭിപ്രായം നേടിയ സസ്‌പെന്‍സ് ത്രില്ലറാണ്. സോണി ലിവ് ആണ് ഈ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്‌ടോബര്‍ 23 മുതലാണ് ചിത്രം പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ആഗോള തലത്തില്‍ 300 കോടി രൂപയാണ് ചിത്രം തീയറ്ററുകളില്‍ നിന്ന് വാരിയത്. ജിയോ ഹോട്ട്‌സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്‌ടോബര്‍ 20 മുതല്‍ ചിത്രം പ്രദര്‍ശനം തുടങ്ങും.
ഇരട്ട സംവിധായകരായ വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് എന്നിവര്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ പ്രണയപര്‍വം മനോരമ മക്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചു. കാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ പുതുമുഖങ്ങളാണ് ഏറെയും.
Read DhanamOnline in English
Subscribe to Dhanam Magazine